Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രേക്ഷക പങ്കാളിത്തത്തില്‍ റിവാര്‍ഡ് ക്രൗഡ് ഫണ്ടിംഗിലൂടെ ഒരുങ്ങുന്ന ആദ്യ ബിഗ് ബജറ്റ് മലയാള ചരിത്ര സിനിമ 'വാഗണ്‍ ട്രാജഡി ദ ബ്ലാക്ക് ഹിസ്റ്ററി ' ജന സഹകരണത്തില്‍ മികച്ച തുടക്കം. 60 ദിവസത്തെ ക്രൗഡ് ഫണ്ടിംഗ് കാംപയിന്‍ തുടക്ക ദിവസം തന്നെ സമാഹരിക്കുവാനായത് 4.75 ലക്ഷം. ബിഗ്ബജറ്റ് സിനിമയുടെ 12 കോടി ബജറ്റിന് ഇത് ചെറിയ തുകയാണെങ്കിലും വരും ദിവസങ്ങര്‍ കാര്യമായ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്.
ഏറെയും പിന്തുണ മലബാറില്‍ നിന്നുള്ള പ്രവാസികളില്‍ നിന്നാണ്. നാട്ടില്‍ തങ്ങളുടെ പൂര്‍വ്വസൂരികളുടെ സ്വാതന്ത്ര്യ സമരധീര പോരാട്ട ചരിത്രം ബോധപൂര്‍വ്വം മായ്ച്ചുകളയുവാന്‍ ശ്രമം നടക്കുമ്പോള്‍ യു.എ.ഇ.യിലെ ' ടീം തിരൂര്‍ ' എന്ന സംഘടന ഒന്നര പതിറ്റാണ്ടായി, അവിടെ മികച്ച സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന വ്യക്തിക്ക് 'വാഗണ്‍ ട്രാജഡി സ്മാരക പുരസ്‌കാരം ' തന്നെ ഏര്‍പ്പെടുത്തിയാണ് ആ ധീര രക്തസാക്ഷികളുടെ സ്മരണയെ ജ്വലിപ്പിച്ചു നിര്‍ത്തുന്നത്. വര്‍ഷാവര്‍ഷം നല്‍കപ്പെടുന്ന ഈ പുരസ്‌കാരം തന്നെ 'വാഗണ്‍ ട്രാജഡി ' മാതൃകയില്‍ തന്നെ രൂപകല്പന ചെയ്തതാണെന്നതാണ് പ്രത്യേകത.
ഫാസിസം അധികാരം കൊണ്ട് നാട്ടില്‍ ചരിത്രത്തെ കശാപ്പു ചെയ്യുന്ന കാലത്ത് മറുരാജ്യത്തു പോലും മലയാളികള്‍ 'വാഗണ്‍ ട്രാജഡി' സ്മരണയെ പിടിച്ചു നിര്‍ത്തുന്നുവെന്നസന്ദേശമാണ് 'വാഗണ്‍ ട്രാജഡി 'ചരിത്ര സിനിമ ഒരുക്കുവാന്‍ പെടാപ്പാട് പെടുന്ന എന്നെ ഇന്ന് ഏറെയും സന്തോഷിപ്പിച്ചതെന്ന് സംവിധായകന്‍ റജി നായര്‍ പറഞ്ഞു.
പലരും വിളിച്ച കൂട്ടത്തില്‍ പറഞ്ഞ പരിഭവം, സംഭാവനയര്‍പ്പിക്കേണ്ടത് 25000 രൂപക്ക് മുകളില്‍ നിജപ്പെടുത്തിയെന്നതിനെ കുറിച്ചാണ്. ഒരിക്കലും അങ്ങിനെ നിജപ്പെടുത്തിയിട്ടില്ല .25000 രൂപ വീതം 5000 പേര്‍ വഹിച്ചാല്‍ ബജറ്റ് ടാര്‍ജറ്റ് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാവുന്നതേ ഉള്ളൂവെന്നാണ് സൂചിപ്പിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ളവര്‍ക്ക് അയ്യായിരം രൂപക്ക് മുകളിലും സമര്‍പ്പിച്ച് ഈ ചരിത്രദൗത്യത്തില്‍ പങ്കാളിയാകാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിവാര്‍ഡ് ക്രൗഡ് ഫണ്ടിംഗാണെങ്കിലും സിനിമ പൂര്‍ത്തീകരിച്ച് കഴിഞ്ഞ് കിട്ടുന്ന നേട്ടം മുഴുവന്‍ ബാക്കേഴ്‌സിന് തന്നെ തിരിച്ചു നല്‍കണമെന്നാണ് ആഗ്രഹം. ഈ ചരിത്ര സിനിമ നമ്മുടെ മുന്‍ഗാമികളായ 1921-ലെ സ്വാതന്ത്ര്യ സമര പോരാളികള്‍ക്കായുള്ള സമര്‍പ്പണമാണ്. 'ഒറ്റ രാത്രി കൊണ്ട് മായ്ച്ചുകളയുവാനുള്ളതല്ല ചരിത്ര സത്യങ്ങള്‍ എന്ന് ബോധ്യപ്പെടുത്തലിനാണ് ഈ സിനിമയെന്നും അദ്ദേഹം വ്യക്തമാക്കി.
വാഗണ്‍ ട്രാജഡി സിനിമക്കായുള്ള റിവാര്‍ഡ്ക്രൗഡ് ഫണ്ടിംഗിന് തുക അയക്കേണ്ട അക്കൗണ്ട് നമ്പര്‍
TIME MEDIA
A/C No :15600200001956
IFSC : FDRLO001560
FEDERAL BANK
TIRUR BRANCH
തുക അയക്കുന്നവര്‍ അതിന്റെ റസീറ്റും, പേരും, ഫോണ്‍ നമ്പറും 9947953060 നമ്പറിലേക്ക് വാട്‌സ് ആപ് ചെയ്യുക
23.68°C








