Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഷെയ്ന്‍ നിഗം ചിത്രം ഇഷ്‌ക് ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ബോളിവുഡിലേക്ക് അരങ്ങേറ്റ ചിത്രമായാണ് ഇഷ്‌ക് ഹിന്ദിയിലേക്ക് എത്തുന്നത്.
ലോസ് ഏഞ്ചല്‍സിലെ അമേരിക്കന്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. എ ഫാമിംഗ് സ്റ്റോറി, എ ഫ്യൂ ഗുഡ് മെന്‍, മെഡിയ, ബോണ്‍ ഓഫ് കണ്ടന്‍ഷന്‍ തുടങ്ങിയ നാടകങ്ങളിലും ജുനൈദ് അരങ്ങേറിയിരുന്നു. നീരജ് പാണ്ഡെ ആണ് ബോളിവുഡ് റീമേക്ക് ചെയുന്നത്.
ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവര്‍ വേഷമിട്ട ഇഷ്‌ക് നവാഗതനായ അനുരാജ് മനോഹര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. റൊമാന്റിക് ത്രില്ലറായി ഒരുക്കിയ സിനിമ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഒരുപോലെ നേടിയിരുന്നു.
23.68°C








