Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:12 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വര്‍ഷം മുന്‍പ് ഷൂട്ടിംഗ് സെറ്റിലുണ്ടായ സംഭവത്തില്‍ നടന്‍ സലിം കുമാറിനോടു മാപ്പ് പറഞ്ഞ് നടി ജ്യോതികൃഷ്ണ. സലിംകുമാറുമായി സെറ്റില്‍ വഴക്കുണ്ടാക്കിയതിനും പിണങ്ങിയതിനുമായി ജ്യോതി കൃഷ്ണ ഇപ്പോള്‍ മാപ്പ് ചോദിക്കുന്നത്. 

പക്വതയില്ലാത്ത പ്രായത്തില്‍ സംഭവിച്ചു പോയതാണെന്നാണ് നടി ഇപ്പോള്‍ പറയുന്നത്. പല തെറ്റുകളിലും ഈഗോ കാരണം സോറി പറയാതെ മുന്നോട്ടു പോകാറുണ്ട്. എന്നാല്‍ പിന്നീട് കുറേ കാലങ്ങള്‍ കഴിഞ്ഞാകും അന്ന് ചെയ്തത് ശരിയായില്ലെന്ന തോന്നല്‍ ഉണ്ടാകുന്നതെന്നും ജ്യോതി കൃഷ്ണ പറയുന്നു. 

 ഈഗോ മാറ്റിവച്ച് സോറി പറഞ്ഞാല്‍ മനസിനു തന്നെ സമാധാനം ഉണ്ടാകും. അത് കേള്‍ക്കുന്നവര്‍ക്കും സന്തോഷം. ചില പ്രശ്നങ്ങള്‍ കൊണ്ട് അകന്നു പോയവരെ തിരിച്ചു പിടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് തോന്നിയവരോടും മടിക്കാതെ സോറി പറഞ്ഞ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും ജ്യോതി പറയുന്നു. 

'സലിം കുമാര്‍ ചേട്ടനോടാണ് എനിക്ക് ആദ്യം സോറി പറയേണ്ടത്. 2013ല്‍ മൂന്നാം നാള്‍ ഞായറാഴ്ചയുടെ സെറ്റില്‍ വച്ച് ഞാനും സലീമേട്ടനും തമ്മില്‍ വഴക്കുണ്ടായി. എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത്. ചെറിയൊരു കാര്യത്തില്‍ തുടങ്ങിയതാണ്. നല്ലരീതിയിലുള്ള വഴക്കായി മാറി.പിന്നീട് ഞങ്ങള്‍ പരസ്പരം മിണ്ടിയിട്ടില്ല. 

അന്ന് സിനിമ കഴിഞ്ഞ് സെറ്റില്‍ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ സലിം കുമാര്‍ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല.' അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം പിന്നീട് പറഞ്ഞതായി അറിഞ്ഞു. അന്ന് ചെയ്തത് ശരിയായില്ല. പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം അതിനു കാരണം. 

പിന്നീട് സലീമേട്ടന്‍ വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഒരു സോറി പറയാന്‍ പറ്റിയിരുന്നില്ല. ഇപ്പോള്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ക്ഷമ ചോദിക്കുകയാണെന്നും ജ്യോതികൃഷ്ണ പറഞ്ഞു. 

 

Readers Comment

Add a Comment