Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:31 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും വഞ്ചിക്കുകയും ചെയ്‌തെന്ന പരാതിയില്‍ പ്രമുഖ നടന്‍ മിഥുന്‍ ചക്രബര്‍ത്തിയുടെ മകന്‍ മഹാക്ഷയ് ചക്രബര്‍ത്തിക്കെതിരെ കേസ്.

 മിഥുന്‍ ചക്രബര്‍ത്തിയുടെ ഭാര്യ യോഗിത ബാലിക്കെതിരെയും കേസെടുത്തിട്ടുണ്ട്. 38കാരിയായ യുവതി നല്‍കിയ പരാതിയില്‍ വ്യാഴാഴ്ചയാണ് ഓഷിവാര പൊലീസ് കേസെടുത്തത്. 

2015 മുതല്‍ 2018 വരെ മഹാക്ഷയുമായി ബന്ധമുണ്ടായിരുന്നുവെന്നും തന്നെ വിവാഹം കഴിക്കാമെന്ന് മഹാക്ഷയ് വാഗ്ദാനം നല്‍കിയിരുന്നെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. 

 2015ല്‍ മഹാക്ഷയ് വാങ്ങിയ ഫ്‌ലാറ്റില്‍ ഇടയ്ക്കിടെ പോകാറുണ്ടായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇവിടെവെച്ച് മഹാക്ഷയ് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും യുവതി ആരോപിക്കുന്നു. 

 ഗര്‍ഭിണിയായതോടെ മഹാക്ഷയ് ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു. ഇതിനായി ഗുളികയും നല്‍കിയതായി യുവതി ആരോപിച്ചു. തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മഹാക്ഷയ് നിരസിച്ചതായി യുവതി ആരോപിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ചപ്പോള്‍ യോഗിത ബാലി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. 

 പിന്നീട് ഡല്‍ഹിയിലേക്ക് പോയ യുവതി 2018ല്‍ മഹാക്ഷയ്‌ക്കെതിരെയും യോഗിത ബാലിക്കെതിരെയും ബെഗുംപൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. അന്വേഷണം ക്രൈബ്രാഞ്ചിന് നല്‍കി. കേസില്‍ ഇരുവരും ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം എടുത്തു. 

 ഈ വര്‍ഷം മാര്‍ച്ചില്‍ സംഭവം നടന്ന സ്ഥലത്തെ കോടതിയില്‍ പരാതി നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി യുവതിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലൈയില്‍ യുവതി ഓഷിവാര പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെപരാതിയില്‍ പൊലീസ് കേസ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

Readers Comment

Add a Comment