Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:40 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.78 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് മന്ത്രി എ. കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. 119 ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറി സിനികള്‍ കണ്ടു കഴിഞ്ഞു. കൊവിഡിനെ തുടര്‍ന്ന് തീയറ്ററുകളിലെത്താത്ത ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചവയില്‍ അധികവുമെന്നാണ് അറിയുന്നത്. മധു നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്, മനു അശോകന്റെ ഉയരെ, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍, സജിന്‍ ബാബുവിന്റെ ബിരിയാണി, ടികെ രാജീവ് കുമാറിന്റെ കോളാമ്പി, മനോജ് കാന ഒരുക്കിയ കെഞ്ചിര, പി. ആര്‍ അരുണിന്റെ രംപുന്തനവരുതി, ഖാലിദ് റഹ്മാന്റെ ഉണ്ട, പ്രിയദര്‍ശന്റെ മരക്കാര്‍ അടക്കമുള്ള ചിത്രങ്ങളാണ് മികച്ച ചിത്രങ്ങള്‍ക്കായുള്ള മത്സരത്തില്‍ മുന്നിലുള്ളത്.

കുമ്പളങ്ങി നൈറ്റ്സ്, അമ്പിളി തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സൗബിന്‍ ഷാഹിര്‍, മൂത്തോനിലെ പ്രകടനത്തിലൂടെ നിവിന്‍ പോളി, ഇഷ്‌ക്കിലെ കഥാപാത്രത്തിലൂടെ ഷെയ്ന്‍ നിഗം, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി, ഫൈനല്‍സ് അടക്കമുള്ള ചിത്രങ്ങളിലൂടെ സുരാജ് വെഞ്ഞാറമൂടും ഉണ്ടയിലൂടെ മമ്മൂട്ടിയും നടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയിലെത്തിയിട്ടുണ്ട്. ഉയരെയിലൂടെ വീണ്ടു പാര്‍വതി മികച്ച നടിയാകുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. പ്രതി പൂവന്‍കോഴി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മഞ്ജു വാര്യയും മികച്ച നടിമാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ്, ഹെലന്‍ എന്നീ ചിത്രങ്ങളിലൂടെ അന്നാ ബെന്നും സാധ്യതാ പട്ടികയില്‍ മുന്നിലെത്തിയിട്ടുണ്ട്. ബിരിയാണിയിലൂടെ മോസ്‌ക്കോ മേളയിലെ ബ്രിസ്‌ക്ക് വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്രം നേടിയ കനി കുസൃതി ഇവിടെയും നേട്ടം ആവര്‍ത്തിക്കുമോ എന്നതും നോക്കികാണേണ്ടതുണ്ട്.

Readers Comment

Add a Comment