Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:12 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അവതാറിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോൾ ചിത്രത്തിന്‍റെ സംവിധായകൻ ജെയിംസ് കാമറൂൺ തന്നെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ്. അർനോൾഡ് ഷ്വാസ്നെഗറുമായുള്ള വിഡിയോ കോൺഫറൻസിലൂടെയാണ് കാമറൂൺ അവതാറിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. അവതാർ 2 ന്‍റെ ജോലികൾ നൂറ് ശതമാനം പൂർത്തിയായതായി കാമറൂൺ അറിയിച്ചു.

തന്നെയുമല്ല അവതാർ മൂന്നാം ഭാഗത്തിന്‍റെ ജോലികൾ 95 ശതമാനം പൂർത്തിയായതായും സംവിധായകൻ വ്യക്തമാക്കി. ലോക്ക്ഡൗൺ കാരണം നാലര മാസത്തോളം സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരുന്നു. 2022 ൽ അവതാർ തിയെറ്ററിലെത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെയിംസ് കാമറൂൺ പറഞ്ഞു.

നേരത്തെ 2021 ഡിസംബർ 17 ന് അവതാർ 2 തിയെറ്ററുകളിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 1200 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. 

Readers Comment

Add a Comment