Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:03 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവീനോ തോമസിന് പരിക്കേറ്റു. രോഹിത് ബി.എസ്. സംവിധാനം നിർവഹിക്കുന്ന 'കള' എന്ന പുതിയ സിനിമയ്ക്കായുള്ള സംഘട്ടന രംഗം ചിത്രീകരണത്തിനിടയ്ക്കാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്.

രണ്ട് ദിവസം മുൻപ് പിറവത്തെ സെറ്റിൽ വെച്ചാണ് സംഭവം നടക്കുന്നത്. പരിക്കേറ്റതിനെ തുടർന്ന് ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആന്തരിക രക്തസ്രാവമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ടൊവീനോ ഐസിയുവിൽ നിരീക്ഷണത്തിലാണ്. ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Readers Comment

Add a Comment