Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:11 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആറു വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയ കഥാപാത്രങ്ങളായ ജോർജുകുട്ടിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കു വെച്ച് സംവിധായകൻ ജീത്തു ജോസഫ്. ചിത്രീകരണം പുരോഗമിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം 2-ന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് സിനിമ പ്രേമികൾക്കായി ജീത്തു പങ്കു വെച്ചത്.ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഹൽലാൽ, മീന, എസ്തേർ അനിൽ, അൻസിബ എന്നിവരാണ് ജീത്തു ജോസഫിനൊപ്പമുള്ള ചിത്രത്തിൽ ഉള്ളത്.

ആറു വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2, കഴിഞ്ഞ ആഴ്ചയാണ് ഷൂട്ടിംഗ് ആരംഭിച്ചത്. 2013 -ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത് ബ്ലോക്ക്‌ ബസ്റ്റർ ആയി മാറിയ ചിത്രമായിരുന്നു ദൃശ്യം. മലയാള സിനിമയിൽ അതുവരെ ഉണ്ടായിരുന്ന ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ പഴങ്കഥയാക്കിയ വിജയമായിരുന്നു ചിത്രത്തിന്റെത്. ചിത്രം പോലെ തന്നെ നായകനായ മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടി എന്ന കഥാപാത്രവും ചർച്ചയായിരുന്നു.

Readers Comment

Add a Comment