Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:07 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 70 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിനിമാ ചിത്രീകരണത്തിനിടെ നടൻ ജയസൂര്യക്ക് പരിക്ക്. തൃശൂർ പൂരം എന്ന സിനിമയ്ക്കു വേണ്ടി സംഘട്ടന രംഗം ചിത്രീകരിക്കുമ്പോഴാണ് തല കറങ്ങി വീണു പരിക്ക് പറ്റിയത്. നിലത്തു വീണ ജയസൂര്യയുടെ തലക്കു പിറകിൽ ചെറിയ പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന ഉടനെ ജയസൂര്യയെ  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇക്കഴിഞ്ഞ തൃശൂർ പൂരത്തിനിടെയാണ് ജയസൂര്യ നായകനാകുന്ന ചിത്രം 'തൃശൂർ പൂരം' അനൗൺസ് ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിക്കുന്നത്. തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ചിത്രമാണിതെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

രാജേഷ് മോഹനനാണ് ചിത്രത്തിന്റെ സംവിധായകൻ. സംഗീത സംവിധായകൻ രതീഷ് വേഗയാണ് ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്.

Readers Comment

Add a Comment