Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:08 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാനെ വിമര്‍ശിച്ച് വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി സയനി ഗുപ്ത. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ഷാരൂഖ് തന്റെ കുട്ടികളുടെ ഫോട്ടോയോടൊപ്പം ഇട്ട ട്വീറ്റിന് മറുപടിയായാണ് സയനി ഗുപ്തയുടെ പ്രതികരണം.

' എന്തെങ്കിലും ഒന്ന് സംസാരിക്കൂ. ഗാന്ധി നമ്മളെ സത്യം പറയാനും പഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ ദളിത് സഹോദരന്‍മാര്‍ക്ക് വേണ്ടി, സഹോദരിമാര്‍ക്ക് വേണ്ടി, ചൂഷണം ചെയ്യപ്പെടുന്നവര്‍ക്ക് വേണ്ടി. നിങ്ങളുടെ വായയും ചെവിയും അടച്ചിടാതിരിക്കൂ,' സയനി ഗുപ്ത ട്വീറ്റ് ചെയ്തു.

ഹാത്രാസില്‍ ദളിത് യുവതി കൂട്ടബലാംത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടക്കവെയാണ് സയനി ഗുപ്തയുടെ പ്രതികരണം. സംഭവത്തില്‍ നടന്‍ ഷാരൂഖ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ ബോളിവുഡ് താരങ്ങളായ കരീന കപൂര്‍, കങ്കണ റണൗത്ത്, സ്വര ഭാസ്‌കര്‍, തപ്സി പന്നു തുടങ്ങിയവര്‍ ഹാത്രാസ് സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണം നടത്തിയിരുന്നു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബാലാംത്സഗത്തിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

Readers Comment

Add a Comment