Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:23 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് പശ്ചാത്തലത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍ദേശം എല്ലാവരും അംഗീകരിച്ചതായും ഇതിന്റെ പേരില്‍ ആരേയും വിലക്കില്ലെന്നും മലയാള സിനിമ നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. തങ്ങളുടെ പുതിയ ചിത്രത്തിലെ പ്രതിഫലം കുറയ്ക്കാന്‍ ജോജുവും ടൊവിനോയും തയ്യാറായിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

തന്റെ പുതിയ ചിത്രത്തിന്റെ പ്രതിഫലം അന്‍പത് ലക്ഷത്തില്‍ നിന്നും മുപ്പത് ലക്ഷമായി കുറയ്ക്കാന്‍ ജോജു ജോര്‍ജ് തയ്യാറായിട്ടുണ്ട്. പുതിയ ചിത്രത്തില്‍ പ്രതിഫലം ഇല്ലാതെ അഭിനയിക്കാനുള്ള സന്നദ്ധത ടൊവിനോ തോമസും അറിയിച്ചിട്ടുണ്ട്. അഭിനയിക്കുന്ന സിനിമ റിലീസ് ചെയ്ത ശേഷം വിജയിച്ചാല്‍ നിര്‍മ്മാതാവ് നല്‍കുന്ന ഷെയര്‍ സ്വീകരിക്കാം എന്നാണ് ടൊവിനോ പറഞ്ഞത്.

കൊവിഡ് സാഹചര്യത്തില്‍ സിനിമകള്‍ പ്രേക്ഷകരിലെത്തിക്കാനും ലാഭം നേടാനും ബുദ്ധിമുട്ടായതിനാല്‍ നിര്‍മ്മാണ ചിലവ് കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. ഇതിനായി താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണം എന്ന നിര്‍ദേശം ഫെഫ്ക, അമ്മ എന്നീ സംഘടനകളും അനുകൂലിച്ചതിന് പിന്നാലെയാണ് താരങ്ങളും ഈ തീരുമാനം അറിയിച്ചത്.

Readers Comment

Add a Comment