Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:14 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലാൽ ജോസ് ചിത്രം മുല്ലയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് മീര നന്ദൻ. കേരളാ കഫേ, പുതിയ മുഖം, സീനിയേഴ്സ്, മല്ലു സിങ്, തുടങ്ങിയ ചിത്രങ്ങളിലും നടി പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. മലയാള സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത താരമിപ്പോൾ ദുബായിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്യുകയാണ്.

താരം ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ ഈയിടെ സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയിരുന്നു. മീര  തന്നെയാണ് സ്റ്റൈലിഷ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചത്. ചിത്രങ്ങൾ പങ്കു വെച്ച മീര നന്ദന് നേരെ വിമർശനങ്ങളും അധിക്ഷേപവുമായി ചിലർ രംഗത്ത് വന്നിരുന്നു. 

ഇപ്പോൾ വിമർശകർക്ക് അതെ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് മീര നന്ദൻ. താരം ഇൻസ്റ്റഗ്രാമിൽ ഏറ്റവും ഒടുവിൽ പങ്കു വെച്ച ചിത്രത്തിന് ' നിങ്ങളുടെ മുൻവിധി എനിക്ക് പ്രശ്നമല്ല' എന്നാണ് അടിക്കുറിപ്പ് നല്കിയിരുക്കുന്നത്. രജിഷ വിജയൻ ഉൾപ്പെടെയുള്ള താരങ്ങൾ മീര നന്ദന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.

Readers Comment

Add a Comment