Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:04 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടോവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം എടക്കാട് ബറ്റാലിയൻ 06 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റർ ഫെയ്‌സ്ബുക് വഴി പുറത്തു വിട്ടത്. ഒരു മോട്ടോർ ബൈക്കിനരികെ കലിപ്പന്‍ ലുക്കിൽ ടോവിനോ നിൽക്കുന്നതായാണ് പോസ്റ്റർ. 

പട്ടാളക്കാരനായാണ് താരം ചിത്രത്തിൽ വേഷമിടുന്നത്. ലഡാക്കിലാണ് ചിത്രത്തിന്റെ സിംഹ ഭാഗവും ഷൂട്ട് ചെയ്തത്. ടോവിനോ വീണ്ടും മാസ്സ് വേഷത്തിൽ എത്തുന്ന ചിത്രമായിരിക്കും ഇതാണെന്നാണ് ലഭിക്കുന്ന സൂചന. 

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ടോവിനോക്കു പൊള്ളലേറ്റിരുന്നു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിടെ ആണ് താരം അപകടത്തിൽപ്പെട്ടത്. സംയുക്താ മേനോൻ ആണ് ചിത്രത്തിലെ നായിക. തീവണ്ടിക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എടക്കാട് ബറ്റാലിയൻ 06.നവാഗതനായ സ്വപ്‌നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി ബാലചന്ദ്രന്റേതാണ് ആണ് തിരക്കഥ. സിനു സിദ്ധാർഥ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്  കൈലാസ് മേനോൻ സംഗീതം നൽകുന്നു.

Readers Comment

Add a Comment