Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സിനിമ മേഖലയേയും കോവിഡ് മഹാമാരി കാര്യമായി ബാധിച്ചിട്ടുണ്ട്. തിയേറ്ററില്‍ പോയി എല്ലാവരും ഒന്നിച്ചിരുന്ന് സിനിമ കാണുക എന്ന രീതിയെക്കുറിച്ച് കുറിച്ച് നമ്മള്‍ മറന്നുതുടങ്ങിയിരിക്കുന്നു. ഹാളിലാകെ നിറഞ്ഞു നില്‍ക്കുന്ന ബിഗ് സ്‌ക്രീനിന്റെ നീല വെളിച്ചത്തില്‍ നിന്നും മൊബൈല്‍ ഫോണിന്റെയോ സ്മാര്‍ട്ട് ടി.വിയുടേയോ ചെറിയ ചതുരത്തിലേക്ക് നമ്മള്‍ ചുരുങ്ങിയിരിക്കുന്നു. തിയേറ്റര്‍ റിലീസിന് പകരം ഒ.ടി.ടി പ്ലാറ്റ് ഫോമിലാണ് ഇപ്പോള്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്.
ആമസോണ്‍ പ്രൈം പോലുള്ള ഓണ്‍ലൈന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത്. സൂഫിയും സുജാതയുമാണ് അത്തരത്തില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ആദ്യ മലയാള സിനിമ. പിന്നെ ഒരുപിടി ചിത്രങ്ങള്‍ ഇത്തരത്തില്‍ റിലീസ് ചെയ്തു. എന്നാല്‍ ഇത്തരം ഒ.ടി.ടി റിലീസിന്റെ പേരില്‍ പല നിര്‍മ്മാതാക്കളും കബളിപ്പിക്കപ്പെടുകയാണ് എന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷ പറയുന്നത്.
ആദ്യ കാലങ്ങളില്‍ സാറ്റ്‌ലൈറ്റ് റേറ്റിന്റെ പേരും പറഞ്ഞ് നിരവധി നിര്‍മ്മാതാക്കളും സിനിമ പ്രവര്‍ത്തകരും കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, അതുപോലെ തന്നെയാണ് ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ പേരിലും തട്ടിപ്പ് നടക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബാദുഷ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന തട്ടിപ്പ് എന്ന തലക്കെട്ടോടെയാണ് ബാദുഷയുടെ കുറിപ്പ്.
പോസ്റ്റിന്റെ പൂര്‍ണ രൂപം
''സിനിമകളുടെ പ്രദര്‍ശനത്തിനായി സമീപകാലത്ത് ഉടലെടുത്ത സങ്കേതമാണ് ഒ.ടി.ടി. പ്ലാറ്റ്ഫോം. നെറ്റ്ഫ്ളികസ്, പ്രൈം വീഡിയോ, സീ5 തുടങ്ങി വന്‍കിട സംരംഭങ്ങള്‍ മുതല്‍ നിരവധി കമ്പനികള്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് ഉദാഹരണമാണ്. ഏഷ്യാനെറ്റ്, സൂര്യ പോലുള്ള ചാനലുകള്‍ക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുണ്ട്. ഇവിടെയൊക്കെ സിനിമകള്‍ റിലീസ് ചെയ്യുകയോ അവകാശം വാങ്ങി പിന്നീട് പ്രദര്‍ശിപ്പിക്കുകയോ ചെയ്യും.
പറഞ്ഞു വരുന്നത് അതല്ല, ഈ രംഗത്ത് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചാണ്. പണ്ട് സാറ്റലൈറ്റ് റേറ്റിന്റെ കാര്യം പറഞ്ഞ് നിരവധി നിര്‍മാതാക്കളും സിനിമാ പ്രവര്‍ത്തകരും കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെയാണ് ഇപ്പോള്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പ്. ഒ.ടി.ടി.യില്‍ റിലീസ് ചെയ്യാം എന്നു പറഞ്ഞ് ചെറിയ ബഡ്ജറ്റില്‍ നിരവധി സിനിമകളുടെ ഷൂട്ടോ ചര്‍ച്ചകളോ പ്രീ പ്രൊഡക്ഷന്‍ ജോലികളോ ഒക്കെ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം സിനിമകളും ഒരു ഒ.ടി.ടി കമ്പനികളുമായോ ഒന്നും ചര്‍ച്ച പോലും നടത്താതെയാണ് തുടങ്ങിയിരിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.
വന്‍കിട പ്ലാറ്റ്ഫോമുകള്‍ക്കായി സിനിമ ചെയ്യുമ്പോള്‍ അവര്‍ ബാനര്‍, സംവിധായകന്‍, അഭിനേതാക്കള്‍, തിരക്കഥ എന്നിവയൊക്കെ നോക്കാറുണ്ട്. അവര്‍ക്ക് വയബിള്‍ എന്നു തോന്നിയാല്‍ മാത്രമേ തങ്ങള്‍ ഏറ്റെടുക്കാം എന്ന് സമ്മതിക്കാറുള്ളൂ. എന്നാല്‍, നിരവധി നിര്‍മാതാക്കളാണ് ഇപ്പോള്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സിനിമ നടന്നു കാണാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് പലരും ഒ.ടി.ടി. എന്നു പറഞ്ഞ് ഇറങ്ങുന്നത്. സത്യത്തില്‍ നിങ്ങള്‍ കബളിപ്പിക്കപ്പെടുകയാണ്.
വീണ്ടും കുറെ നിര്‍മാതാക്കള്‍ കൂടി കുത്തുപാളയെടുക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒ.ടി.ടി. പ്ലാറ്റ്ഫോം എന്ന് പറഞ്ഞ് സിനിമ പിടിക്കാന്‍ നിരവധി പേര്‍ ഇറങ്ങിയിട്ടുണ്ട്. കൃത്യമായ ഉറപ്പില്ലാതെ നിര്‍മാതാക്കള്‍ ചാടിയിറങ്ങരുത്. ഏതു പ്ലാറ്റ്ഫോമിലാണ് സിനിമ റിലീസ് ചെയ്യാന്‍ പോകുന്നത് എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ വലിയ നഷ്ടമായിരിക്കും ഉണ്ടാവുക, കരുതിയിരിക്കുക.
30.82°C








