Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:11 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരായ നടി പായല്‍ ഘോഷിന്റെ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി നടി ഹുമ ഖുറേഷി. അനുരാഗ് കശ്യപ് ഇതുവരെയും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഹുമ ഖുറേഷി ട്വീറ്റ് ചെയ്തു.

സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ത്തുന്ന വിവാദങ്ങളിലും മാധ്യമവിചാരണകളിലും താന്‍ വിശ്വസിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഈ വിഷയത്തില്‍ ഇതുവരെയും പ്രതികരിക്കാതിരുന്നതെന്നും ഹുമ പറഞ്ഞു. ഒരാള്‍ ചൂഷണം ചെയ്തുവെന്ന് തോന്നിയാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയാണ് വേണ്ടതെന്നും അവര്‍ കുറിച്ചു.

'അനുരാഗിനൊപ്പം അവസാനമായി പ്രവര്‍ത്തിച്ചത് 2012-2013 കാലഘട്ടത്തിലാണ്. അദ്ദേഹം ഉറ്റസുഹൃത്തും കഴിവുള്ള സംവിധായകന്‍ കൂടിയാണ്. ഈയൊരു വിവാദത്തിലേക്ക് എന്നെ വലിച്ചിട്ടതില്‍ ദേഷ്യം തോന്നുന്നു. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്തവ തൊഴിമേഖലയിലെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും അനുമാനങ്ങളും കൊണ്ട് നശിപ്പിച്ചു കളയുന്ന സ്ത്രീകളോടും ദേഷ്യം തോന്നുന്നു', ഹുമ ഖുറേഷി പറഞ്ഞു.

ആരോപണത്തില്‍ റിച്ചയുടെയും നടി ഹുമ ഖുറേഷിയുടെയും പേര് പായല്‍ ഘോഷ് പരാമര്‍ശിച്ചിരുന്നു. തന്നോടൊപ്പം വര്‍ക്ക് ചെയ്ത നടിമാരുമായി ഇത്തരത്തില്‍ ബന്ധമുണ്ടായിട്ടുണ്ടെന്ന് അനുരാഗ് പറഞ്ഞിരുന്നെന്ന് പായല്‍ ഘോഷ് പറഞ്ഞിരുന്നു.
മീടൂ മൂവ്മെന്റിന്റെ വിശുദ്ധത സംരക്ഷിക്കേണ്ടത് സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ഉത്തരവാദിത്വമാണെന്നും അവര്‍ പറഞ്ഞു.

കുറച്ചു ദിവസം മുമ്പാണ് അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി പായല്‍ ഘോഷ് രംഗത്തുവന്നത്. പായലിന്റെ ട്വീറ്റിന് പിന്നാലെ അനുരാഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടി കങ്കണ റണൗത്തും രംഗത്തുവന്നിരുന്നു. എന്നാല്‍ പായലിന്റെ ആരോപണം തെറ്റാണെന്നും അനുരാഗിനെ പിന്തുണച്ചുകൊണ്ടും നടിമാരായ റിച്ച ചദ്ദ, കല്‍ക്കി തുടങ്ങിയവരും രംഗത്തുവന്നിരുന്നു.

Readers Comment

Add a Comment