Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:06 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡിലെ മയക്കുമരുന്ന്, ലഹരി ഉപയോഗത്തെ കുറിച്ചുള്ള അന്വേഷണം കൂടുതല്‍ സൂപ്പര്‍ താരങ്ങളിലേക്ക് നീങ്ങുന്നതായി സൂചന. ആവശ്യമാണെങ്കില്‍ നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുമെന്നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

മയക്കുമരുന്നിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന ചില വാട്‌സ്‌ആപ്പ് ചാറ്റുകള്‍ നിരീക്ഷണത്തിലാണെന്ന് എന്‍സിബി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ദീപികയുടെ മാനേജന്‍ കരീഷ്മ പ്രകാശും 'ഡി' എന്ന് പേരുള്ള ഒരാളും തമ്മില്‍ നടത്തിയ സംഭാഷണങ്ങളും ഇതില്‍പ്പെടും.

നടിമാരായ രാകുല്‍ പ്രീത് സിങിനെയും സാറ അലിഖാനെയും ഈ ആഴ്ച തന്നെ ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാനായി കരിഷ്മ പ്രകാശിന് അന്വേഷണ ഏജന്‍സി സമന്‍സ് അയച്ചു കഴിഞ്ഞു. ഇന്ന് വൈകുന്നേരം കരിഷ്മയെ ചോദ്യം ചെയ്തതിന് ശേഷം ദീപികയ്ക്ക് നോട്ടീസ് അയയ്ക്കാനാണ് എന്‍സിബി ഉദ്ദേശിക്കുന്നത്.

Readers Comment

Add a Comment