Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:20 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അനുരാഗ് കശ്യപ് കങ്കണ വാക്‌പോര് തുടരുന്നു. കങ്കണയുടെ ട്വീറ്റിന് പരിഹാസത്തോടെ അനുരാഗ് കശ്യപ് മറുപടി നൽകിയതോടു കൂടിയാണ് ഇവർ തമ്മിൽ വാക്‌പോര് തുടങ്ങിയത്. 

'ഞാന്‍ പോരാളിയാണ്. എന്റെ തല അറുത്ത് മാറ്റാന്‍ ഞാന്‍ അനുവാദം നല്‍കിയേക്കും, എന്നാല്‍ ജീവനുള്ള കാലത്തോളം ആര്‍ക്ക് മുന്നിലും ശിരസ്സ് കുനിക്കില്ല. രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടി ഞാന്‍ സദാ ശബ്ദിച്ചു കൊണ്ടിരിക്കും. ബഹുമാന്യയായി, സ്വാഭിമാനമുള്ള ദേശീയവാദിയായി ഞാന്‍ ജീവിക്കും. എന്റെ നിലപാടുകളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഞാന്‍ തയ്യാറല്ല. ജയ് ഹിന്ദ്.' എന്ന കങ്കണയുടെ ട്വീറ്റിന് അതിർത്തിയിൽ പോയി ചൈനയെ തോല്പിച്ച്‌ സിംഹ ശൗര്യം പ്രകടമാക്കൂ സഹോദരീ എന്ന് അനുരാഗ് കശ്യപ്  മറുപടി നൽകിയിരുന്നു

ഇതിന് ശക്തമായ മറുപടിയുമായി കങ്കണ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. 'ഞാന്‍ അതിര്‍ത്തിയില്‍ പോകാം. നിങ്ങള്‍ അടുത്ത ഒളിമ്പിക്സിന് പോയി സ്വര്‍ണ്ണ മെഡല്‍ വാങ്ങണം. മസാല നായകന്മാര്‍ക്ക് എന്തുമാകാന്‍ സാധിക്കുന്ന ബി -ഗ്രേഡ് സിനിമയല്ല ദേശീയത. വകതിരിവില്ലാത്ത വിഡ്ഢികള്‍ക്ക് അത് മനസ്സിലാകില്ല.' എന്നാണ് കങ്കണയുടെ മറുപടി. ഈ ട്വീറ്റിനോടുള്ള അനുരാഗ് കശ്യപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ്. 

Readers Comment

Add a Comment