Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:06 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം നിക്കി ഗൽറാണി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ധമാക്ക. ഒരു അഡാര്‍ ലവിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ധമാക്ക. ചിത്രത്തിന്റെ ഷൂട്ടിങ് തൃശൂരിൽ പുരോഗമിക്കുകയാണ്.

സിനിമാ ചിത്രീകരണത്തിനിടെയുള്ള രസകരമായ ചിത്രങ്ങൾ ധമാക്ക ടീം സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്. ഇപ്പോൾ നിക്കി ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരിക്കുന്ന ചിത്രം വൈറൽ ആയിരിക്കുകയാണ്. നടൻ സൂരജ് തേലക്കാടിനെ എടുത്ത് നിൽക്കുന്ന ചിത്രമാണ് നിക്കി ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് നിരവധി ലൈക്കുകൾ നേടിയ ചിത്രത്തിന് കമന്റുകളുടെ പ്രവാഹമാണ്.  നേരത്തെ നിക്കിക്ക് ഒപ്പം നിക്കറിട്ട് എന്ന അടിക്കുറിപ്പോടെ ധർമ്മജൻ പോസ്റ്റ് ചെയ്ത ചിത്രം വൈറൽ ആയിരുന്നു. 

അരുൺ ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. മുകേഷ്, ഉർവശി , തരികിട സാബു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എം കെ നാസർ നിർമ്മിക്കുന്ന ചിത്രത്തിൽ ക്യാമെറ കൈകാര്യം ചെയ്യുന്നത് സിനോജ് പി അയ്യപ്പൻ ആണ്. 
സാരംഗ് ജയപ്രകാശ്, വേണു ഒ, കിരൺ ലാൽ എന്നിവർ ആണ് ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും  ഒരുക്കുന്നത്.

Readers Comment

Add a Comment