Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:18 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബോളിവുഡിലെ ഉന്നതരുടെ പേരുകള്‍ കങ്കണ റണൗട്ട് വെളിപ്പെടുത്തണമെന്ന് ഊര്‍മ്മിള മതോന്ദ്കര്‍. പേര് വെളിപ്പെടുത്തുന്നതിലൂടെ സിനിമാ വ്യവസായമേഖലയെ സഹായിക്കാന്‍ കഴിയുമെന്നും കങ്കണയുടെ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ആ പേരുകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും ഊര്‍മിള കൂട്ടിച്ചേര്‍ത്തു.

'ആരൊക്കെയാണത്? ധൈര്യപൂര്‍വം മുന്നോട്ടു വന്ന് ആ പേരുകള്‍ കങ്കണ വെളിപ്പെടുത്തുവെന്നും അത് എല്ലാവര്‍ക്കും വളരെ വലിയ ഉപകാരമായിരിക്കുമെന്നും ഊര്‍മിള പറഞ്ഞു. മാത്രമല്ല, അങ്ങനെ ഒരു പ്രവര്‍ത്തി ചെയ്താല്‍ അതിനെ ആദ്യം അഭിനന്ദിക്കുന്നത് ഞാനായിരിക്കുമെന്നും ഊര്‍മ്മിള പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഊര്‍മിള ഇക്കാര്യങ്ങള്‍ പറഞ്ഞത്.

താനൊരു ഇരയാണെന്നുള്ള തുറുപ്പ് ചീട്ട് ഇറക്കി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതെ എല്ലാം വെളിപ്പെടുത്തി വിഷയം അവസാനിപ്പിക്കണമെന്നും ഊര്‍മിള വ്യക്തമാക്കി. മയക്കുമരുന്ന് വ്യാപാരം ഏറ്റവും കൂടുതല്‍ നടക്കുന്നത് ഹിമാചല്‍ പ്രദേശിലാണ്. അതിനാല്‍ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം അവിടെ നിന്ന് ആരംഭിക്കണമെന്ന് ഊര്‍മിള കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ മയക്കുമരുന്നുവ്യാപാരം വിപുലവും നിര്‍ഭാഗ്യവശാല്‍ മയക്കുമരുന്ന് സുലഭവുമാണ്. പക്ഷെ, മൊത്തം സിനിമാമേഖലയും മയക്കുമരുന്നിന്റെ പിടിയിലാണെന്ന കങ്കണയുടെ ആരോപണം അമിതവര്‍ണനയാണ്. മഹാത്മ ഗാന്ധിയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമാമേഖലയോട് കഴിഞ്ഞ കൊല്ലം ആവശ്യപ്പെട്ടിരുന്നു. മയക്കുമരുന്ന് ഉപഭോക്താക്കളായ ഒരു സമൂഹത്തിന്റെ പിന്തുണ ഇക്കാര്യത്തിനായി പ്രധാനമന്ത്രി ആവശ്യപ്പെടുമെന്ന് കരുതുന്നുണ്ടോ ഊര്‍മിള ചോദിച്ചു.

ഇന്ത്യയിലെ മയക്കുമരുന്നു വ്യാപാരം വിപുലവും സുലഭവുമാണ്. എന്നാല്‍, മൊത്തം സിനിമാമേഖലയും മയക്കുമരുന്നിന്റെ പിടിയിലാണെന്ന കങ്കണയുടെ ആരോപണം അമിതമാണെന്നും ഊര്‍മിള കൂട്ടിച്ചേര്‍ത്തു. കങ്കണയ്ക്ക് ഇന്ന് ലഭിച്ച പേരിനും പ്രശസ്തിക്കും കാരണം മുംബൈ നഗരമാണ്. അതിന് കങ്കണ നന്ദി പറയുകയാണ് വേണ്ടത്. ഇത്രയും വര്‍ഷം മൗനം പാലിച്ചിട്ട് കഴിഞ്ഞ കുറച്ചു മാസങ്ങളായി ആരോപണങ്ങളുന്നയിക്കുന്ന കങ്കണയുടെ പ്രവര്‍ത്തി സമനില തെറ്റിയ അവസ്ഥയാണോയെന്ന് സംശയം തോന്നുന്നിക്കുന്നുവെന്നും ഊര്‍മിള പറഞ്ഞു.

പത്ത് വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതത്തില്‍ നല്ല അഭിനേത്രിയായി പേരെടുത്ത കങ്കണയ്ക്ക് മേഖലയിലെ എല്ലാവരോടും എന്താണ് പ്രശ്‌നമെന്ന് മനസിലാവുന്നില്ല. സ്വജനപക്ഷപാതം 1991ലും സിനിമ മേഖലയില്‍ നിലനിന്നിരുന്നതായി കങ്കണ പറയുന്നുണ്ട്. മഹാരാഷ്ട്രയിലെ മധ്യവര്‍ത്തി കുടുംബത്തില്‍ നിന്നെത്തിയ തനിക്കും അത്തരം പ്രതിസന്ധികള്‍ നേരിടേണ്ടതായും തരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ഊര്‍മിള കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിനിമ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് നിഷേധിക്കുന്നില്ലെന്നും കുറ്റക്കാരായ ചിലരുടെ പേരില്‍ എല്ലാവരെയും ആക്രമിക്കുന്നതെ ശരിയായ നടപടിയല്ലെന്നും ഊര്‍മിള പറഞ്ഞു.

Readers Comment

Add a Comment