Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:18 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാത്തിരുന്ന ഓണ ചിത്രങ്ങൾ ഇന്ന് മുതൽ തിയേറ്ററിൽ എത്തി തുടങ്ങുകയാണ്. നിവിൻ പോളി, നയൻ‌താര ചിത്രം ലവ് ആക്ഷൻ  ഡ്രാമ ആണ് ഓണചിത്രങ്ങളിൽ ആദ്യം എത്തുന്നത്. ചിത്രം ഇന്ന് റിലീസ് ചെയ്യും. മോഹൻലാൽ ചിത്രം ഇട്ടിമാണി , പ്രിത്വിരാജിന്റെ ബ്രദേഴ്‌സ് ഡേ, രജിഷ വിജയൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഫൈനല്‍സ് എന്നിവയാണ് മറ്റ് ഓണച്ചിത്രങ്ങൾ. 

ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭം ആണ് ലവ് ആക്ഷൻ ഡ്രാമ. ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസും വിശാഖ് സുബ്രമണ്യവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിക്കും നയൻതാരക്കും പുറമെ ശ്രീനിവാസൻ, രഞ്ജി പണിക്കർ, മല്ലിക സുകുമാരൻ, ബിജു സോപാനം തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. 

ചിത്രത്തിൽ നിവിൻ പോളി ദിനേശ് ആയി എത്തുമ്പോൾ ശോഭ എന്ന കഥാപാത്രത്തെയാണ് നയൻ‌താര അവതരിപ്പിക്കുന്നത്. ശ്രീനിവാസന്റെ ക്ലാസിക് ചിത്രം വടക്കുനോക്കിയന്ത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു തളത്തിൽ ദിനേശനും ശോഭയും. ലവ് ആക്ഷൻ ഡ്രാമയിലെ നായകനും നായികയ്ക്കും ഇതേ പേര് തന്നെയാണ് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും പ്രൊമോഷണൽ സോങ്ങിനും വലിയ സ്വീകാര്യതയാണ് ഇതിനകം ലഭിച്ചിരിക്കുന്നത്.

Readers Comment

Add a Comment