Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:16 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കങ്കണ റണൗത്തിന്റെ ശക്തമായ പ്രതിഷേധം തുടരുകയാണ്. തനിക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് കങ്കണയുടെ പ്രതികരണം. ജയ ബച്ചന് പിന്നാലെ കങ്കണയുടെ വാക്കുകളുടെ മൂര്‍ച്ചയറിഞ്ഞിരിക്കുന്നത് മുന്‍ കാല ബോളിവുഡ് നടിയും കോണ്‍ഗ്രസ് അംഗവുമായ ഊര്‍മ്മിള മദോന്ദ്കര്‍ ആണ്. അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് കങ്കണ ഊര്‍മ്മിളയ്‌ക്കെതിരെ നടത്തിയിരിക്കുന്നത്.

ബോളിവുഡിനെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും വിമര്‍ശിച്ചു കൊണ്ടുള്ള കങ്കണയുടെ പ്രസ്താവനയ്‌ക്കെതിരെ ഊര്‍മ്മിള രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഊര്‍മ്മിളയ്‌ക്കെതിരെ കങ്കണയുടെ അധിക്ഷേപം. ഊര്‍മ്മിളയെ 'സോഫ്റ്റ് പോണ്‍ സ്റ്റാര്‍'എന്നാണ് കങ്കണ വിശേഷിപ്പിക്കുന്നത്. 'ഊര്‍മ്മിള, അവരൊരു സോഫ്റ്റ് പോണ്‍ താരമാണ്.. ഇതൊരു വെട്ടിത്തുറന്ന് പറച്ചിലാണെന്ന് എനിക്കറിയാം. പക്ഷെ അവര്‍ അവരുടെ അഭിനയത്തിന്റെ പേരിലല്ല അറിയപ്പെടുന്നതെന്ന് ഉറപ്പാണ്. എന്തിനാണ് അവര്‍ അറിയപ്പെടുന്നത്. സോഫ്റ്റ് പോണിലൂടെ അല്ലേ? എന്നായിരുന്നു കങ്കണയുടെ ചോദ്യം.

എന്നാല്‍ വിഷയത്തില്‍ ഊര്‍മ്മിള ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. മറിച്ച് കഴിഞ്ഞ ദിവസം രാത്രിയിലുള്ള ഇവരുടെ ട്വീറ്റ് കങ്കണയ്ക്കുള്ള മറുപടിയായാണ് കരുതപ്പെടുന്നത്. 'പക മനുഷ്യരെ എരിച്ചു കൊണ്ടേയിരിക്കും.. സംയമനമാണ് പക നിയന്ത്രിച്ച് നിര്‍ത്താനുള്ള ഏക മാര്‍ഗം' എന്ന ശിവാജി മഹാരാജിന്റെ ഉദ്ദരണിയാണ് ഊര്‍മ്മിള ട്വീറ്റ് ചെയ്തിരിക്കുന്നത്.

Readers Comment

Add a Comment