Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:16 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൂപ്പർഹിറ്റ് ചിത്രം ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം മാലിക്കിൽ ഫഹദ് ഫാസിൽ നായകനാകും. മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു ടേക്ക് ഓഫ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം വമ്പൻ കളക്ഷൻ ആണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ടേക്ക് ഓഫിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് മാലിക്കും അണിയിച്ചൊരുക്കുന്നത്. 

25 കോടി ബജറ്റിൽ ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഫഹദ് ഫാസിലിനൊപ്പം ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, ഇന്ദ്രൻസ്, അപ്പാനി ശരത്, നിമിഷ സജയൻ തുടങ്ങി വലിയ താര നിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. ടേക്ക് ഓഫിന്റെ കലാ സംവിധാനത്തിന് ദേശീയ അവാർഡ് നേടിയ സന്തോഷ് രാമൻ  ആണ് മാലിക്കിലും കലാ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന് വേണ്ടി സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്യും. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. 2020 ഏപ്രിൽ 3 നു ആന്റോ ജോസഫ് ഫിലിം കമ്പനി ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

Readers Comment

Add a Comment