Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:05 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്തംബര്‍ 7ന് സോഷ്യല്‍ മീഡിയ നിറയെ താരത്തിനുള്ള ജന്മദിനാശംസകളായിരുന്നു. തന്നെ തേടി ഇത്രയധികം ആശംസകള്‍ വന്നപ്പോഴും മമ്മൂട്ടിയുടെ കണ്ണുടക്കിയത് തന്നോട് പിണങ്ങി കരയുന്ന കുഞ്ഞിന്റെ വീഡിയോയിലാണ്.

മമ്മൂട്ടിയുടെ ജന്മദിനത്തിന് പോകാന്‍ സാധിച്ചില്ലെന്ന് പറഞ്ഞ കുഞ്ഞിന്റെ വീഡിയോ മമ്മൂട്ടി തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചതോടെ കുട്ടി വൈറലായി. കുഞ്ഞ് ആരെന്ന തെരച്ചിലിലായി പിന്നീട് സോഷ്യല്‍ മീഡിയ. തിരൂര്‍ക്കാട് സ്വദേശിനിയാണ് കുട്ടി. ദുവ എന്നാണ് പേര്. മൂന്ന് വയസുകാരിയായ ദുവ മമ്മൂട്ടിയുടെ കുഞ്ഞാരാധികയാണ്.

താരത്തിന്റെ പിറന്നാള്‍ ദിവസം അച്ഛന്‍ അവരുടെ ഫാമിലി ഗ്രൂപ്പില്‍ താരത്തിന് ആശംസയറിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞ് ഇത് കണ്ടിരുന്നു. ഇതിന് ശേഷം കുട്ടിയുടെ അമ്മയ്ക്ക് കോളജില്‍ ഒരു പരിപാടിയുണ്ടായിരുന്നു. ഇതിനായി ഇരുവരും വീട്ടില്‍ നിന്ന് പോയി.

എന്നാല്‍ കുഞ്ഞു ദുവ വിചാരിച്ചത് ഇരുവരും മമ്മൂട്ടിയുടെ പിറന്നാളിന് പോയതാണെന്നായിരുന്നു. ഇരുവരും വീട്ടില്‍ വന്നപ്പോഴാണ് ദുവ കരഞ്ഞുകൊണ്ട് പരിഭവം പറഞ്ഞത്. ഈ വീഡിയോയാണ് അച്ഛന്‍ പകര്‍ത്തിയത്.

 

Readers Comment

Add a Comment