Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:06 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം തുടരുമെന്ന് സ്ട്രീമിംഗ് പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സ്. കമ്പനി സി.ഇ.ഒ റീഡ് ഹാസ്റ്റിംഗ്സ് ആണ് വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

തങ്ങളുടെ ജീവനക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും വാക്സിനേഷന്‍ ലഭിക്കാതെ ഓഫീസിലേക്ക് തിരിച്ചു കൊണ്ടു വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'വാക്സിനു ശേഷം ആറുമാസത്തോളം ഇതിനായി എടുത്തേക്കാം. ഭൂരിഭാഗം പേര്‍ക്കും ( ജീവനക്കാര്‍) വാക്സിനേഷന്‍ ലഭിക്കുമ്പോള്‍ ഓഫീസിലേക്ക് തിരികെയെത്താം,' റീഡ് ഹാസ്റ്റിംഗ്സ് പറഞ്ഞു.

അതേ സമയം വര്‍ക് ഫ്രം ഹോമില്‍കൂടെ നേട്ടമൊന്നും ഉണ്ടാകുന്നില്ലെന്നും സി.ഇ.ഒ പറഞ്ഞു. ' പോസീറ്റീവായൊന്നും കാണുന്നില്ല. വ്യക്തിപരമായി പ്രത്യേകിച്ചും അന്തര്‍ദേശീയപരമായി ഒത്തു ചേരാനാവത്തത് തികച്ചും നെഗറ്റീവ് ആണ്,' റീഡ് ഹാസ്റ്റിംഗ്സ് പറഞ്ഞു.

നെറ്റ്ഫ്ളിക്സിനു സമാനമായി ഫേസ്ബുക്ക്, ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നീ കമ്പനികളും കൊവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ക് ഫ്രം ഹോം തുടരുകയാണ്. 2021 ജൂലൈ വരെ വര്‍ക് ഫ്രം ഹോം തുടരാനാണ് ഫേസ്ബുക്കിന്റെ തീരുമാനം.

Readers Comment

Add a Comment