Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:18 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ ജന്മദിനം സമൂഹമാധ്യമങ്ങള്‍ വലിയ ആഘോഷത്തോടെയാണ് കൊണ്ടാടിയത്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ പ്രായഭേദമന്യേ മമ്മൂട്ടിയുടെ 69-ാം വയസ്സിന്റെ ചെറുപ്പം ആഘോഷമാക്കി. എന്നാല്‍, മമ്മൂക്കയുടെ 'ഹാപ്പി ബര്‍ത്ത്ഡേ'യ്ക്ക് വിളിക്കാത്തതിന് പരിഭവം പറഞ്ഞ് കരയുന്ന കൊച്ചുകുഞ്ഞിന്റെ വീഡിയോ മെഗാതാരം തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഒരു മണിക്കൂറില്‍ ഫേസ്ബുക്കില്‍ രണ്ട് ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.

'മമ്മൂക്കാനോട് മുണ്ടൂല. മമ്മൂക്ക എന്നെ ഹാപ്പി ബര്‍ത്ത്ഡേക്ക് വിളിച്ചിട്ടില്ല' എന്ന് ആവര്‍ത്തിച്ചു പറഞ്ഞ് മൂന്നു വയസ്സോളം പ്രായമുള്ള പെണ്‍കുട്ടി കരയുന്നതാണ് വീഡിയോയില്‍. മുതിര്‍ന്ന ഒരാള്‍, നമുക്ക് മമ്മൂക്കായുടെ വീട്ടില്‍ പോകാം എന്നു പറഞ്ഞ് സമാധാനിപ്പിക്കുന്നതും കേള്‍ക്കാം. 'പിണങ്ങല്ലേ, എന്താ മോള്‍ടെ പേര്?' എന്ന കുറിപ്പോടെയാണ് മമ്മൂട്ടി വീഡിയോ പങ്കുവെച്ചത്.

Readers Comment

Add a Comment