Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:08 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൃഥ്വിരാജിന്‍റേയും കുടുംബത്തിന്‍റേയും വിശേഷങ്ങള്‍ സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പൃഥ്വിയും സുപ്രിയയും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളിലൂടെയാണ് ഇത് പലപ്പോഴും ഏവരും അറിയുന്നത്. ഇപ്പോഴിതാ തങ്ങളുടെ ഏകമകള്‍ അല്ലി എന്ന അലംകൃതയ്ക്ക് ആറ് വയസ്സ് പൂർത്തിയായ വിവരം പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. അല്ലിയുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങള്‍ കുറച്ചുനാളായി മിക്കപ്പോഴും പങ്കുവെച്ചിട്ടുള്ള ഇരുവരും ഇക്കുറി മുഖം വ്യക്തമാക്കിയിരിക്കുകയാണ്. മകളുടെ ചിത്രത്തോടൊപ്പം ഏറെ വൈകാരികമായി സോഷ്യൽ മീഡിയയിൽ പ്രിത്വിരാജ് കുറിച്ചിരിക്കുന്ന വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

“എന്റെ സൂര്യപ്രകാശത്തിന് ജന്മദിനാശംസകള്‍, നീ എല്ലായ്‌പ്പോഴും ഡാഡയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷവും പ്രകാശവും ആയിരിക്കും. നീ ഇത്ര പെട്ടന്ന് വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു. പക്ഷേ, എന്നിലെ മറ്റൊരു ഭാഗം നിന്റെ വളര്‍ച്ചയെ ആകാംക്ഷയോടെ നോക്കികാണുന്നു! നീ ആശ്ചര്യങ്ങള്‍ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെ പോലെ ലോകത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു! ഞാന്‍ നിന്നെ സ്നേഹിക്കുന്നു കുഞ്ഞേ..”പൃഥ്വിരാജ് കുറിച്ചു.

Readers Comment

Add a Comment