Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:55 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡയറക്ടര്‍ പി.ജി വിശ്വംഭരന്‍ സാര്‍ 1980ല്‍ സ്‌ഫോടനം എന്ന സിനിമയില്‍  സജിന്‍ എന്ന സ്‌ക്രീന്‍ നെയിം നല്‍കിയപ്പോള്‍ ബ്രാക്കറ്റില്‍ ചെറുതായിട്ട് മമ്മൂട്ടി എന്ന് കൂടി കൊടുത്തു. മമ്മൂട്ടി എന്ന പേരുള്ള ഒരു സിനിമാനടന്‍ വാഴില്ലെന്ന് വിചാരിച്ചിട്ടാവാം അന്നദ്ദേഹം അങ്ങനെ ചെയ്തത്.

പക്ഷേ. സജിന്‍ എന്ന പേരിന് പകരം മുഹമ്മദ് കുട്ടിയെ പ്രേക്ഷകര്‍ മമ്മൂട്ടി എന്ന് തന്നെ വിളിച്ചു.. സ്‌നേഹിച്ചു ആരാധിച്ചു... ആ പേരില്‍ തുടങ്ങിയ വിപ്ലവം ആയിരുന്നു അയാളുടേത്..

സിനിമയിലെ അവിഭാജ്യ ഘടകങ്ങള്‍ എന്ന് കരുതിയ പലതും ഇല്ലാഞ്ഞിട്ടും സ്വന്തം പാത വെട്ടി അതിലൂടെ നടന്നു.. തന്റെ കയ്യില്‍ ഉള്ള  2-3 അടവ് വെച്ച് ഇന്ത്യന്‍ സിനിമയിലെ എണ്ണപ്പെടുന്ന നടനായി മാറിയിട്ടുണ്ടെങ്കില്‍ അയാളെ സല്യൂട്ട് ചെയ്‌തേ പറ്റൂ... 

1000 അടവുകള്‍ ഒരു തവണ പ്രാക്ടീസ് ചെയ്യുന്നവനെ എനിക്ക് ഭയമില്ല പക്ഷേ ഒരടവ് 1000 തവണ പ്രാക്ടീസ് ചെയ്യുന്നവനെ എനിക്ക് ഭയമാണ്(ബ്രൂസ് ലീ).. കാരണം ആ ഒരടവ് മതി അയാള്‍ക്ക് വിജയിക്കുവാന്‍.. ഈ പറഞ്ഞത് മമ്മൂട്ടിയുടെ കാര്യത്തില്‍ 100%ശരിയാണ് അയാളുടെ സ്‌ട്രോങ്ങ് ഏരിയ ആയ സെന്റി സീനുകളില്‍ അയാളെ വെല്ലാന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ മറ്റാരുമില്ല.. അത് പോലെ  വേഷപ്പകര്‍ച്ചയിലും സൗണ്ട് മോഡുലേഷനിലും കാണിക്കുന്ന പെര്‍ഫെക്ഷനിലും 

അദ്ദേഹത്തിന്റെ അഭിനയിക്കാനുള്ള ത്വര നാള്‍ക്കുനാള്‍ കൂടി വരുന്നത് കാണുമ്പോള്‍ അയാള്‍ നേടിയെടുത്ത ഉയരങ്ങള്‍ പോലും ചെറുതായി തോന്നുന്നു.. അഭിനയിച്ച കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചാല്‍ പോസ്റ്റിന്റെ നീളം കൂടുന്നത് കൊണ്ട് അതിന് മുതിരുന്നില്ല 

ഒരിക്കല്‍ അയാള്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. എനിക്ക് ആര്‍ത്തിയാണ്. പണത്തോടല്ല, അഭിനയത്തോട്. മെഗാസ്റ്റാര്‍ പദവിയിലെത്തിയിട്ടും അവസരങ്ങള്‍ ചോദിച്ച് സംവിധായകരുടെ അടുത്തെത്തുന്ന മറ്റൊരു നടന്‍ ഇന്ത്യയിലുണ്ടാകില്ല.

റൊമാന്‍സും കോമഡിയും ആക്ഷനുമായാണ് ഇന്ത്യയിലെ താരരാജാക്കന്‍മാര്‍ ഇരിപ്പിടമുറപ്പിച്ചത്. എന്നാല്‍ മമ്മൂട്ടി മെലോഡ്രാമകളിലൂന്നിയ ചിത്രങ്ങളിലൂടെയായിരുന്നു തന്റെ സിംഹാസനം ഉറപ്പിച്ചത്.

അയാള്‍ കരഞ്ഞപ്പോള്‍ പ്രേക്ഷകരും കരഞ്ഞിട്ടുണ്ട്. ബാലന്‍ മാഷും മേലെടത്ത് രാഘവന്‍.  അച്ചൂട്ടിയും നമ്മെ കണ്ണീരിന്റെ ഉപ്പുരസം അറിയിച്ചു. കണ്ടുകണ്ടേനിലെ മേജറും ശങ്കര്‍ദാസും പ്രണയത്തിന്റെ മറ്റൊരു ഭാവം കാഴ്ചക്കാരന് സമ്മാനിച്ചു. തമിഴന്‍ കണ്ടുമടുത്ത ആക്ഷന് പുതിയ വിശദീകരണമാണ് ദളപതിയിലൂടെ അയാള്‍ നല്‍കിയത്. അംബേദ്കറിലൂടേയും ചന്തുവിലൂടെയും പഴശ്ശിരാജയിലൂടേയും അയാളുടെ പകര്‍ന്നാട്ടം ചരിത്രത്തെ വീണ്ടും നമ്മെ ഓര്‍മിപ്പിച്ചു.

അതെ സാജനെന്ന പേരിലെത്തിയ. ഡബ്ബ് ചെയ്യാന്‍ ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞ ഒരിക്കല്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ പുറത്തേക്ക് പോകുമെന്ന് കരുതിയ മമ്മൂട്ടി ഇന്നും അവിടെ തന്റെ സിംഹാസനത്തിലുണ്ട്. ഇനിയുമുണ്ടാകും. കാരണം അയാള്‍ക്ക് ആര്‍ത്തിയാണ്

Readers Comment

Add a Comment