Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:40 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രേമം സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാവും. 'പാട്ട്' എന്നാണ് സിനിമയുടെ പേര്. ഫേസ്ബുക് പോസ്റ്റിലൂടെ അല്‍ഫോണ്‍സ് പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടത്തി. പോസ്റ്റിലെ വരികള്‍ ചുവടെ:

"എന്റെ അടുത്ത സിനിമയുടെ പേര്‌ 'പാട്ട്' എന്നാണ്. ഫഹദ് ഫാസില്‍ ആണ് നായകന്‍. സിനിമ നിര്‍മ്മിക്കുന്നത് UGM Entertainments (സക്കറിയ തോമസ് & ആല്‍വിന്‍ ആന്റണി). മലയാള സിനിമയാണ്. ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും. അഭിനയിക്കുന്നവരെയും പിന്നണിയില്‍ പ്രവൃത്തിക്കുന്നവരെയും കുറിച്ചും അപ്ഡേറ്റ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള സിനിമയില്‍ ട്രെന്‍ഡ്സെറ്ററായ നിവിന്‍ പോളി ചിത്രം 'പ്രേമത്തിന്' ശേഷം അല്‍ഫോണ്‍സ് മറ്റു ചിത്രങ്ങളൊന്നും സംവിധാനം ചെയ്തിരുന്നില്ല. പ്രേമത്തിന്റെ നിര്‍മ്മാതാവ് കൂടിയായ അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രത്തിലും അല്‍ഫോണ്‍സ് പുത്രന്‍ പങ്കാളിയാണ്. പ്രഖ്യാപനം കഴിഞ്ഞ പ്രോജക്ടിന്റെ മറ്റു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

തിയേറ്റര്‍ റിലീസായ ട്രാന്‍സിന് ശേഷം ഡിജിറ്റല്‍ റിലീസ് ചെയ്ത ഫഹദ് ഫാസില്‍ ചിത്രം 'സീ യു സൂണ്‍' നിലവില്‍ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുകയാണ്.

Readers Comment

Add a Comment