Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:13 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തന്റെ ആദ്യ സിനിമയായ 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസി'ല്‍ അഭിനയിക്കാന്‍ മമ്മൂട്ടി മൂന്ന് സിനിമകളെങ്കിലും മാറ്റി വച്ചിട്ടുണ്ടാവുമെന്ന് സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍. അച്ഛന്‍ മരിച്ചപ്പോള്‍ മമ്മൂട്ടി തന്റെ അമ്മയെ വിളിച്ച് ആശ്വസിപ്പിച്ചു എന്നും തന്നെ സംവിധായകനാക്കാമെന്ന് അമ്മയ്ക്ക് കൊടുത്ത വാക്ക് അദ്ദേഹം പൂര്‍ത്തീകരിച്ചു എന്നും മാര്‍ത്താണ്ഡന്‍ പറഞ്ഞു. മമ്മൂട്ടിയുടെ അനുജനായ ഇബ്രാഹിംകുട്ടി നടത്തിയ അഭിമുഖത്തിലാണ് മാര്‍ത്താണ്ഡന്റെ തുറന്നു പറച്ചില്‍.


മാര്‍ത്താണ്ഡന്റെ വാക്കുകള്‍:

'ഞാന്‍ ഒരു ഡയറക്ടര്‍ ആയി കാണാന്‍ ഏറ്റവും ആഗ്രഹിച്ചത് എന്റെ അച്ഛനായിരുന്നു. അച്ഛന്‍ പെട്ടെന്ന് മരിച്ചു. ഞാന്‍ അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം രാവിലെ അച്ഛനോട് സംസാരിച്ചിട്ട് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ സെറ്റിലേക്ക് വന്നതായിരുന്നു ഞാന്‍. വീട്ടിലെത്തി ഏതാണ്ട് അടക്കിന്റ സമയത്ത് ഒരു ഫോണ്‍ കാള്‍വന്നു. അത് മമ്മൂട്ടി സാര്‍ ആയിരുന്നു. 'ടാ മമ്മൂട്ടിയാടാ. ഞാന്‍ സ്ഥലത്തില്ല. വരാന്‍ പറ്റിയില്ല.' 'അത് കുഴപ്പമില്ല സാര്‍.' ഞാന്‍ പറഞ്ഞു. 'നീ ഫോണ്‍ ഒന്നു അമ്മക്ക് കൊടുക്കുമോ' എന്ന് സാര്‍ ചോദിച്ചു. മമ്മൂട്ടി സാര്‍ അമ്മയോട് പറഞ്ഞത്, 'അമ്മേ വിഷമിക്കേണ്ട അവന്റെ കാര്യം ഞാനേറ്റു' എന്നാണ്.

അങ്ങനെ ഞാന്‍ ഒരുദിവസം ഇമ്മാനുവല്‍ സിനിമയുടെ സെറ്റില്‍ ചെന്നു. ബ്രേക്ക് സമയത്ത് ഒരു പത്തു മിനുട്ട് സംസാരിക്കാന്‍ സമയം കിട്ടി. എന്നിട്ട് എന്നോട് ചോദിച്ചു, 'എന്തായെടാ?' 'ബെന്നി ചേട്ടന്‍ എഴുതികൊണ്ടിരിക്കുന്നു' എന്ന് ഞാന്‍ മറുപടി പറഞ്ഞു. പിന്നെ ഞാന്‍ എന്റെ വിഷമം പറഞ്ഞു. 'അച്ഛന്‍ പോയി. തല്‍ക്കാലം ഞാന്‍ അസോസിയേറ്റ് പണി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്ന് സിനിമ തുടങ്ങുമെന്നും എനിക്കറിയില്ല. അച്ഛന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നെ ഒരു ഡയറക്ടര്‍ ആയി കാണാന്‍. വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ് സാറേ ഞാന്‍' എന്നും പറഞ്ഞു. അപ്പോള്‍ മമ്മൂട്ടി സാറിന്റെ കണ്ണില്‍ ഞാന്‍ ആ ഫീല്‍ കണ്ടു. സാറിന് അത് ഫീല്‍ ചെയ്തു. പിന്നീട് ഏതാണ്ട് മൂന്നാം മാസം എന്റെ പടം നടന്നു. എനിക്ക് തോന്നുന്നത് രണ്ടോ മൂന്നോ പടം സാറ് എനിക്ക് വേണ്ടി മാറ്റിയിട്ടുണ്ട്. അങ്ങനെ സിനിമയൊക്ക കഴിഞ്ഞു ഒരു ഇന്റര്‍വ്യൂവില്‍ മമ്മൂട്ടി സാര്‍ പറഞ്ഞു അവന്റെ അച്ഛന്‍ ഇതൊക്കെ സ്വര്‍ഗത്തിലിരുന്ന് കാണുന്നുണ്ടാകുമെന്ന്.'

Readers Comment

Add a Comment