Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:17 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ സംഭാഷണ ശകലം. ഗാനങ്ങളിലെ പ്രണയ പശ്ചാത്തലത്തെകുറിച്ച് ഗിരീഷ് പുത്തഞ്ചേരി പറയുന്ന വാക്കുകള്‍ ഒട്ടേറെ പേരാണ് പങ്കുവയ്ക്കുന്നത്.

ഗിരീഷ് പുത്തഞ്ചേരി എന്ന പ്രതിഭ മലയാളികള്‍ക്ക് സമ്മാനിച്ച പാട്ടുകളൊക്കെ തന്റെ പ്രണയത്തെക്കുറിച്ചായിരുന്നു എന്നു പറഞ്ഞ ആ വാക്കുകള്‍...
'ഞാന്‍ വെള്ളക്കടലാസില്‍ പ്രണയ ലേഖനം എഴുതിയിട്ടുണ്ട്... ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും... ഒരു പെണ്‍കുട്ടിയ്ക്ക് എഴുതി... അവളെ എനിക്ക് ഇഷ്ടമായിരുന്നു... അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇപ്പോഴും പാട്ട് എഴുതാറുള്ളത്...' ഗിരീഷ് പുത്തഞ്ചേരി പറഞ്ഞ വാക്കുകള്‍...

എഴുതി തീര്‍ത്ത പാട്ടുകളെപോലെ തന്നെ ഗിരീഷ് പുത്തഞ്ചേരിയുടെ ശബ്ദവും സംഭാഷണത്തില്‍ പ്രണയാതുരമാണ്. സവിശേഷ പ്രണയ ഭാവം തുളുമ്പുന്ന പാട്ടുകള്‍... ഒരു പക്ഷേ അതുകൊണ്ട് തന്നെയാവണം എഴുതിയ പാട്ടുകളൊക്കെയും അനശ്വരമായി തുടരുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പറഞ്ഞ ആ വാക്കുകള്‍ മരണ ശേഷം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നിരവധി പേരാണ് വിഡിയോ ഷെയര്‍ ചെയ്യുകയും സ്റ്റാറ്റസാക്കുകയും ചെയ്തത്.

 

Readers Comment

Add a Comment