Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:21 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടന്‍ റോബര്‍ട്ട് പാറ്റിന്‍സണിന് കോവിഡ് സ്ഥിരീകരിച്ചതോടെ ബാറ്റ്മാന്‍ സിനിമാ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചു. താരം ഇപ്പോള്‍ സെല്‍ഫ് ഐസൊലേഷനിലാണ്. എന്നാല്‍ ബാറ്റ്മാന്‍ സംഘത്തില്‍ മറ്റാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരം

ചിത്രീകരണ സംഘത്തിലെ ഒരാള്‍ക്ക് കോവിഡ്‌പോസിറ്റീവായതിനെ തുടര്‍ന്ന് ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവെച്ചതായി നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രോസ് അറിയിച്ചു. 

കോവിഡിനെ തുടര്‍ന്ന് നിശ്ചലമായ ഹോളിവുഡ് സിനിമാ വ്യവസായം അടുത്തിടെയാണ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇതിനിടയിലാണ് പ്രധാന ചിത്രത്തിലെ സംഘാംഗത്തിന് തന്നെ കോവിഡ് ബാധിച്ചത്.

മാറ്റ് റീവിസ് സംവിധാനം ചെയ്യുന്ന ബാറ്റ്മാന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ദിവസങ്ങള്‍ക്ക് മുമ്പാണ് ആരംഭിച്ചത്. നേരത്തേ, 2021 ജൂണില്‍ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡിനെ തുടര്‍ന്ന് ഒക്ടോബറിലേക്ക് മാറ്റിവെച്ചിരുന്നു.

യൂണിവേഴ്‌സല്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ജുറാസിക് വേള്‍ഡ്, ജെയിംസ് കാമറൂണിന്റെ അവതാര്‍ എന്നിവയുടെ ചിത്രീകരണവും പുനരാരംഭിച്ചിട്ടുണ്ട്. ടോം ക്രൂയിസ് നായകനാകുന്ന മിഷന്‍ ഇംപോസിബിളിന്റെ ചിത്രീകരണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്.

Readers Comment

Add a Comment