Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:03 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 14ാമത്തെ സീസണ്‍ ഹിന്ദിയില്‍ തുടങ്ങുകയാണ്. ഒക്ടോബറിലാണ് ഷോ സംപ്രേഷണം ചെയ്തു തുടങ്ങുന്നത്. ഷോയുടെ അവതാരകനായെത്തുന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

നേരത്തെ ബിഗ്ബോസിന്റെ ഒരു എപ്പിസോഡിനായി 15 കോടി രൂപയാണ് സല്‍മാന്‍ കൈപ്പറ്റുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ 20 കോടി രൂപയാണ് സല്‍മാന്‍ വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണിനായി ആകെ 450 കോടി രൂപയുടെ കരാറിനാണ് സല്‍മാന്‍ ധാരണയായിരിക്കുന്നത്.

ഷോയുടെ വിര്‍ച്വല്‍ പ്രമോഷനുള്ള ഫീസുള്‍പ്പെടയാണ് ഈ പ്രതിഫലം. ഒപ്പം കഴിഞ്ഞ സീസണിനു സമാനമായി ഷോ നീണ്ടു പോവുകയാണെങ്കില്‍ കൂടുതല്‍ പണം ഷോ നിര്‍മാതാക്കള്‍ നല്‍കും. ബിഗ് ബോസിന്റെ 13ാം സീസണ്‍ 10 എപ്പിസോഡുകള്‍ കൂടുതല്‍ എടുത്തിരുന്നു. ഇതിനായി ഒരു ദിവസത്തേക്ക് 7.5 കോടി രൂപയാണ് സല്‍മാന്‍ ഖാന്‍ കൈപ്പറ്റിയത്.

ഈ സീസണിലെ ബിഗ് ബോസ് 12 ആഴ്ചയാണ് ഉണ്ടാവുക എന്നാണ് ഷോയുമായി ബന്ധപ്പെട്ട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മുംബൈ ഫിലിം സിറ്റിയില്‍ വെച്ച് നടക്കുന്ന ഷൂട്ടിംഗിനായി എല്ലാ ശനിയാഴ്ചയുമാണ് സല്‍മാന്‍ ഖാന്‍ എത്തേണ്ടത്.

Readers Comment

Add a Comment