Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:23 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് സൂപ്പര്‍ ഹീറോയായ ബ്ലാക്ക് പാന്തറിനെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ചാഡ്വിക് ബോസ്മാന്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. വെള്ളിയാഴ്ചയായിരുന്നു മരണം. 43 വയസായിരുന്നു.

ലോസ് ആഞ്ചലസിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. നാല് വര്‍ഷം മുന്‍പാണ് കോളന്‍ കാന്‍സര്‍ ചാഡ്വിക് ബോസ്മാന് സ്ഥിരീകരിച്ചതെന്ന് കുടുംബം വ്യക്തമാക്കി. ഇദ്ദേഹം തന്റെ കാന്‍സര്‍ ബാധയെക്കുറിച്ച് പൊതുസമൂഹത്തിനോട് പറഞ്ഞിരുന്നില്ല.

ഫ്രം മാര്‍ഷല്‍ ടു ഡ ഫൈവ് ബ്ലഡ്സ്, ഓഗസ്റ്റ് വില്‍സണ്‍സ് മാ റെയ്നീസ് ബ്ലാക്ക് ബോട്ടം, തുടങ്ങി നിരവധി സിനിമകളില്‍ കാന്‍സര്‍ ബാധിതനായിരിക്കെ അഭിനയിച്ചു. തുടര്‍ച്ചയായി സര്‍ജറികള്‍ക്കും കീമോ തെറാപ്പിക്കും ഇടയിലാണ് ഇദ്ദേഹം സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്നത്. ബ്ലാക്ക് പാന്തറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ചാഡ്വിക്കിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരമാണെന്ന് കുടുംബം. അദ്ദേഹം യഥാര്‍ത്ഥ പോരാളിയായിരുന്നെന്നും സ്ഥിരോത്സാഹിയായിരുന്നുവെന്നും കുടുംബം പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.

1976 നവംബര്‍ 29ല്‍ ജനിച്ച ചാഡ് വിക് 42, ഗെറ്റ് അപ്, ഡ്രാഫ്റ്റ് ഡേ, ക്യാപ്റ്റന്‍ അമേരിക്ക സിവില്‍ വാര്‍, മാര്‍ഷല്‍, അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേഴ്സ് എന്‍ഡ് ഗെയിം, 21 ബ്രിഡ്ജസ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ടെലിവിഷന്‍ സീരിയലുകളുടെയും ഭാഗമായി.

Readers Comment

Add a Comment