Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:23 am
  • 15th August, 2026
  • Light Rain
22.82°C22.82°C
  • Humidity: 95 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകപ്രശസ്ത അനിമേഷന്‍ പരമ്പരയായ സ്‌കൂബി-ഡൂവിന്റെ സഹ സ്രഷ്ടാവും അനിമേറ്ററുമായ ജോ റൂബി നിര്യാതനായി. 87 വയസ്സുകാരനായ അദ്ദേഹം വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണമടഞ്ഞത്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍, വെസ്റ്റ്‌ലേക്ക് വില്ലേജിലുള്ള തന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

കെന്‍ സ്പിയേഴ്‌സുമായി ചേര്‍ന്നാണ് ജോ റൂബി സ്‌കൂബി ഡൂ സൃഷ്ടിച്ചത്. ഹെന്ന ബാര്‍ബറയുടെ സൗണ്ട് എഡിറ്റര്‍മാരായിരുന്ന ഇവര്‍ സിബിഎസിനു വേണ്ടിയാണ് സ്‌കൂബി-ഡൂ നിര്‍മ്മിച്ചത്. 1969 മുതലാണ് ഷോ സംപ്രേഷണം ചെയ്തു തുടങ്ങിയത്. ഡോഗ് വണ്ടര്‍, ജാബര്‍ജാ തുടങ്ങിയ കാര്‍ട്ടൂണുകളും ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്.

1970ല്‍ ഇരുവരും സിബിഎസിലേക്ക് പവുകയും വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമായി റൂബി-സ്പിയേഴ്‌സ് പ്രൊഡക്ഷന്‍സ് എന്ന കമ്പനി തുടങ്ങുകയും ചെയ്തു. 1981ല്‍ ഹന്ന-ബാര്‍ബറ ഈ ബാനര്‍ വാങ്ങി.

Readers Comment

Add a Comment