Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:51 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ മിന്നല്‍ മുരളി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. ടോവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന സിനിമ നിരോധിക്കണമെന്നും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി സൈബര്‍ ഇടങ്ങളില്‍ ആവശ്യപ്പെട്ടു. തീപിടിച്ച് ഓടി മറയുന്ന ടോവിനോയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. മലയാളവും ഇംഗ്ലീഷും ഉള്‍പ്പെടെ ആറു ഭാഷകളിലുള്ള പോസ്റ്ററുകളാണ് മിന്നല്‍ മുരളി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അണിയറക്കാര്‍ പങ്കുവെച്ചിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുഗ് ഭാഷകളിലാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പവി ശങ്കറാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സോഫിയ പോള്‍ ആണ് നിര്‍മ്മിക്കുന്നത്. സമീര്‍ താഹിറാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍. ജസ്റ്റിന്‍ മാത്യു, അരുണ്‍ അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. സ്‌നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ് തുടങ്ങിയവരും ടോവിനോയോടൊപ്പം ചിത്രത്തില്‍ വേഷമിടും.

മിന്നല്‍ മുരളിയുടെ രണ്ടാംഘട്ട ഷൂട്ടിങിന് വേണ്ടി എറണാകുളം കാലടിയില്‍ ലക്ഷങ്ങള്‍ മുടക്കിനിര്‍മിച്ച സെറ്റ് ബജ്‌റംഗദള്‍, എഎച്ച്പി പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 80 ലക്ഷം രൂപയുടെ നഷ്ടം സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായതായി പൊലീസ് റിപോര്‍ട്ടുണ്ടായിരുന്നു. രാഷ്ട്രീയ ബജ്‌റംഗദളിന്റെ മാത്യ സംഘടനയായ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേത്യത്വത്തില്‍ മതസൗഹാര്‍ദം തകര്‍ക്കുന്നതിന് ഗൂഡാലോചന നടത്തി സിനിമാസെറ്റ് തകര്‍ത്തുവെന്ന് ചൂണ്ടികാട്ടിയാണ് പൊലിസ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതി എ.എച്ച്.പി നേതാവ് കാര രതീഷ്, കാലടി സ്വദേശി രാഹുല്‍, സന്ദീപ്, ഗോകുല്‍, രാഹുല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആകെ പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്.

Readers Comment

Add a Comment