Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:38 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.78 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുട്ടികളെ സിനിമാ പോസ്റ്ററില്‍ ലൈംഗികമായി അവതരിപ്പിച്ചതില്‍ മാപ്പുപറഞ്ഞ് ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് ആപ്പ് നെറ്റ്ഫ്ളിക്സ്. ഫ്രഞ്ചു ചിത്രമായ ക്യൂട്ടീസ് ന്റെ പോസ്റ്ററിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

ചിത്രത്തിന്റെ പുറത്തിറങ്ങിയ പോസ്റ്റര്‍ ലൈംഗിക ചുവയുള്ളതാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം. തുടര്‍ന്ന് പോസ്റ്റര്‍ പിന്‍വലിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

തുടര്‍ന്നാണ് ട്വിറ്ററിലൂടെ ക്ഷാമാപണവുമായി നെറ്റ്ഫ്ളിക്സ് രംഗത്ത് എത്തിയത്. ചിത്രത്തിന്റെ പോസ്റ്റര്‍ തെറ്റായി പോയെന്നും സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയ ചിത്രത്തിനെ പ്രതിനിധീകരിക്കുന്നതായിരുന്നില്ല പോസ്റ്ററെന്നും പുതിയ പോസ്റ്റര്‍ പുറത്തുവിടുമെന്നും നെറ്റ്ഫ്ളിക്സ് പറഞ്ഞു.

ഡാന്‍സിനെ സ്നേഹിക്കുന്ന 11 വയസുകാരി പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ ഇതുമായി ബന്ധമില്ലാത്ത തരത്തിലായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ എന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.

കുട്ടികളുമായുള്ള ലൈംഗീകത പ്രോത്സാഹിപ്പിക്കുന്നതാണ് പോസ്റ്റര്‍ എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നെറ്റ്ഫ്ളിക്സിനെതിരെ ഓണ്‍ലൈന്‍ ക്യാംപെയ്നില്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

 

Readers Comment

Add a Comment