Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കഴിഞ്ഞ ദിവസമാണ് നടൻ റിസബാവയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. ഇപ്പോൾ നടൻ കീഴടങ്ങിയിരിക്കുകയാണ്.വ്യാജ വണ്ടിച്ചെക്ക് കേസിലാണ് റിസബാവയ്ക്കെതിരെ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. 2014 ല്‍ സാദിഖില്‍ നിന്നും വാങ്ങിയ 11 ലക്ഷം രൂപ തിരികെ നല്‍കാതെ വണ്ടിച്ചെക്ക് നല്‍കിയെന്നതായിരുന്നു കേസ്. നടൻ കോടതിയിൽ നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപ കെട്ടി വെച്ചിട്ടുമുണ്ട്. പറഞ്ഞ സമയത്ത് തുക കെട്ടിവെക്കാൻ റിസബാവയ്ക്ക് കഴിഞ്ഞിരുന്നില്ല. അതിനാൽ കോടതി പിരിയുന്നത് വരെ കോടതിയിൽ റിസബാവയ്ക്ക് തടവ് ശിക്ഷ അനുഭവിക്കാനുള്ള നിർദേശം ലഭിച്ചിരുന്നു. അത് പ്രകാരം മൂന്ന് മണിവരെ റിസബാവ കോടതി തടവിലായിരുന്നു.
വണ്ടിച്ചെക്ക് കേസിൽ പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചപ്പോൾ നടൻ ഹൈക്കോടതിയിലേക്ക് അപ്പീലുമായി സമീപിച്ചെങ്കിലും കോടതി ശിക്ഷ ശരിവെക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പണം അടയ്‌ക്കേണ്ട അവസാന ദിവസം. എന്നാൽ റിസബാബ ഇന്നലെ കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്നാണ് സമയപരിധി അവസാനിച്ചതിനെ തുടർന്ന് നടനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുച്ചത്.
കഴിഞ്ഞ മാര്‍ച്ച് 28ന് കോടതി കേസില്‍ വിധി പറയാനിരുന്നതാണ്. എന്നാൽ അന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റിസബാവ കോടതിയില്‍ ഹാജരായിരുന്നില്ല. റിസബാവക്ക് എതിരെ കോടതി പുറപ്പെടുവിച്ചിരുന്നത് ജാമ്യമില്ലാ വാറണ്ട് ആയിരുന്നു. 2014ല്‍ സാദിഖിന്റെ മകനും റിസബാവയുടെ മകളും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. അതെത്തുടർന്ന് സാദ്ദിഖില്‍ നിന്ന് റിസബാവ 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായും പല തവണ പണം ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കാൻ കൂട്ടാക്കിയില്ലെന്നും പരാതിയിൽ പറയുന്നു. പിന്നീട് 2015
ജനുവരിയില്‍ നല്‍കിയ ചെക്ക് മടങ്ങുകയായിരുന്നുവെന്നും പരാതിയില്‍ സൂചിപ്പിച്ചിരുന്നു.
30.82°C








