Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വല്ല്യേട്ടനിലെ നിറനാഴി പൊന്നില്‍, കാക്കക്കുയിലിലെ ആലാരേ ഗോവിന്ദാ, പട്ടാഭിഷേകത്തിലെ പൂവുകള്‍ പെയ്യും. ഇവയൊക്കെ കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ചിലതാണ്. ഈ പാട്ടുകളൊക്കെ നമ്മള്‍ കണ്ട് പരിചയിച്ച രീതിയിലല്ല ഇപ്പോള്‍ ഉള്ളത്. മിഴിവോടെ, തെളിമയോടെ 4കെ ഡെഫിനിഷനിലാണ് ഇവ പ്രചരിക്കുന്നത്.
ഈ പ്രതിഭാസമാണ് റീമാസ്റ്ററിങ്. മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലാണ് ഇതിനു പിന്നില്‍. മലയാളത്തിലെ നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള കൊല്ലം സ്വദേശിയായ സോമന്‍ പിള്ളയുടെ നേതൃത്വത്തിലുളള ശ്രീ മൂവീസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ സംരംഭമാണ് മാറ്റിനി നൗ.
ഇങ്ങനെ കുളിപ്പിച്ച് കുട്ടപ്പനാക്കി ഈ പാട്ടുകളും മറ്റും പുറത്തിറക്കുന്നത് കാണുമ്പോലെ അത്ര എളുപ്പമല്ല. ഇതിനു പിന്നില്‍ ബുദ്ധിമുട്ടേറിയ ഒരു ജോലിയുണ്ട്. ഡെഡിക്കേറ്റഡായ ഒരു ടീമും ഇതിനു പിന്നിലുണ്ട്. ഉനൈസ് അടിവാട്, ശങ്കര്‍ എന്നീ രണ്ട് പേരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് ഇത്തരത്തില്‍ റീമാസ്റ്റര്‍ ചെയ്ത വീഡിയോകള്‍ പുറത്തിറക്കുന്നത്. അവനീര്‍ ടെക്‌നോളജിയാണ് പ്രമോഷനും മറ്റ് കാര്യങ്ങളും നോക്കുന്നത്. റീമാസ്റ്ററിങിനെ പറ്റി ഉനൈസ് ട്വന്റിഫോര്‍ ന്യൂസിനോട് വിവരിച്ചു.
''80 ശതമാനം ആളുകളും വിചാരിക്കുന്നത് പഴയ പ്രിന്റ് സോഫ്റ്റ്വെയര്‍ പ്രോസസിംഗിലൂടെ അത് അപ്‌സ്‌കേല്‍ ചെയ്ത് ക്ലീന്‍ ചെയ്ത് അപ്ലോഡ് ചെയ്യുകയാണെന്നാണ്. അതുകൊണ്ടാണ് യൂട്യൂബ് കമന്റുകളില്‍ എന്താണ് വിഡിയോ വരാത്തത് എന്ന് ചോദിക്കുന്നത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സാധാരണ കണ്ടുവരുന്നത് അപ്‌സ്‌കേല്‍ ചെയ്ത് അപ്ലോഡ് ചെയ്യുകയാണ് പതിവ്.
അത് കണ്ടിട്ടാണ് ഇവര്‍ അങ്ങനെ ചോദിക്കുന്നത്. ഇതിന്റെ ശരിയായ രീതി എന്നാല്‍, ചിത്രത്തിന്റെ നെഗറ്റീവ് ആദ്യം കണ്ടെത്തും. അത് സ്‌കാന്‍ ചെയ്ത് കളറിംഗ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യണം. നെഗറ്റീവിലെ പ്രശ്‌നങ്ങള്‍ മാറ്റണം. നല്ല പണി ഇതിനു പിന്നിലാണ്. പാട്ടുകളൊക്കെ ഇങ്ങനെ ചെയ്‌തെടുക്കാന്‍ 4-5 ദിവസങ്ങള്‍ വേണ്ടി വരും. അതൊക്കെ നെഗറ്റീവിന്റെ നിലവാരം അനുസരിച്ചാണ്. നല്ല നെഗറ്റീവാണെങ്കില്‍ വേഗം നടക്കും. മോശം നെഗറ്റീവാണെങ്കില്‍ വൈകും. പക്ഷേ, സിനിമ ചെയ്യാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും വേണം.''- ഉനൈസ് പറയുന്നു.
''ഇതിനകം ദേവദൂതന്‍ റീമാസ്റ്റര്‍ ചെയ്ത് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിട്ടുണ്ട്. കാക്കക്കുയില്‍ വരാന്‍ പോകുന്നു. അത് പുറത്തൊക്കെ റിലീസായി. ഇന്ത്യയില്‍ ഉടന്‍ വരും. വല്ല്യേട്ടന്‍, ദി ട്രൂത്ത്, ഒളിമ്പ്യന്‍ അന്തോണി ആദം എന്നീ സിനിമകളുടെ റീമാസ്റ്ററിങ് നടക്കുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ആമസോണ്‍ പ്രൈമുമായാണ് ഇപ്പോള്‍ ടൈഅപ്പ്. ലാഭം ഒരുപാട് കിട്ടിയില്ലെങ്കിലും ചെലവുള്ള പരിപാടിയായതു കൊണ്ട് വരുമാനം ആവശ്യമാണ്. ഒരു സിനിമ റീമാസ്റ്റര്‍ ചെയ്യാന്‍ ഏതാണ്ട് 2 ലക്ഷം രൂപയാണ് ചെലവ്. അതുകൊണ്ട് ആമസോണ്‍ പ്രൈമുമായി ടൈഅപ്പായതാണ്. യൂട്യൂബിലും ഏറെ താമസിയാതെ വീഡിയോ അപ്ലോഡ് ചെയ്യും.''- ഉനൈസ് തുടര്‍ന്നു.
30.82°C








