Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:18 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യന്‍ രാഷ്ട്രീയത്തിലടക്കം കോളിളക്കം സൃഷ്ടിച്ച ഹസന്‍ മിന്‍ഹാജിന്റെ നെറ്റ്ഫ്‌ലിക്‌സ് പരിപാടി പാട്രിയോട് ആക്ട് അവസാനിച്ചു. അവതാരകന്‍ ഹസന്‍ മിന്‍ഹാജ് തന്നെയാണ് പരിപാടി അവസാനിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഏഴാം സീസണ്‍ തുടങ്ങാനിരിക്കെയാണ് ഷോ അവസാനിച്ച കാര്യം ഹസന്‍ മിന്‍ഹാജ് അറിയിച്ചത്.

'അതിശയകരമായ സഞ്ചാരം. പാട്രിയോട് ആക്ട് ഒടുവില്‍ അവസാനിച്ചിരിക്കുന്നു. ഏറ്റവും മികച്ച എഴുത്തുകാരും, നിര്‍മാതാക്കളും ഗവേഷകരും ആനിമേറ്റര്‍മാരുമായി ജോലി ചെയ്യാന്‍ സാധിച്ചു. എന്റെ രണ്ട് കുട്ടികളും ഈ ഷോയോടൊപ്പമാണ് ജനിച്ചതും വളര്‍ന്നതുമെല്ലാം. നെറ്റ്ഫ്‌ലിക്‌സിനും എല്ലാ കാഴ്ച്ചക്കാര്‍ക്കും നന്ദി. ഇനി ആ കാഴ്ച്ചകള്‍ തിരികെ നല്‍കാനുള്ള സമയമാണ്.'; ഹസന്‍ മിന്‍ഹാജ് കുറിച്ചു.


നേരത്തെ 'ഇന്ത്യന്‍ ഇലക്ഷന്‍സ്| പാട്രിയോട് ആക്ട് വിത്ത് ഹസന്‍ മിന്‍ഹാജ്' എന്ന വീഡിയോ പുറത്തിറങ്ങിയതോടെ നെറ്റ്ഫ്‌ലിക്‌സിനെതിരെ വ്യാപക നിരോധന ക്യാമ്പെയിനുകള്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിയിരുന്നു. ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ് എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലാണ് കാമ്പെയിന്‍ സംഘടിപ്പിച്ചത്. അമേരിക്കയില്‍ മോദിക്കായി നടത്തിയ 'ഹൗഡി മോദി' പരിപാടിയില്‍ തന്നെ വിലക്കിയതായി ഹസന്‍ മിന്‍ഹാജ് തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. 'പാട്രിയറ്റ് ആക്ടില്‍' മോദിയെ പരിഹസിച്ചു സംസാരിച്ചതാണ് വിലക്കിയതെന്നാണ് അന്ന് ഉയര്‍ന്നിരുന്ന ആരോപണം.

പാട്രിയോട് ആക്ടിന്റെതായി ആറ് സീസണുകളിലായി 39 എപിസോഡുകളാണ് ഇത് വരെ പുറത്തിറങ്ങിയിരിക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധി, ജോര്‍ജ് ഫ്‌ലോയിഡിന്റെ വംശീയ കൊലപാതകം, വരുന്ന യു.എസ് തെരഞ്ഞെടുപ്പ് എന്നിവയാണ് ഏറ്റവും ഒടുവിലെ എപ്പിസോഡുകള്‍ ചര്‍ച്ച ചെയ്തത്. 2018 ഒക്ടോബര്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള ഷോയുടെ കാലയളവില്‍ എമ്മി പുരസ്‌കാരം അടക്കം നിരവധി പ്രശംസകളാണ് പാട്രിയോട് ആക്ട് നേടിയിരിക്കുന്നത്. അവസാന സീസണ്‍ കോവിഡിനെ തുടര്‍ന്ന് മാറ്റിവെക്കുകയും ജൂണില്‍ നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. പാട്രിയോട് ആക്ടിന്റെ ഇത് വരെയുള്ള മുഴുവന്‍ എപിസോഡുകളും നെറ്റ്ഫ്‌ലിക്‌സില്‍ ഇനിയും ലഭ്യമാകും.

Readers Comment

Add a Comment