Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യയിലെ ആദ്യ പൂര്‍ണ വെര്‍ച്വല്‍ സിനിമയുടെ നായകനാകാന്‍ പൃഥ്വിരാജ്; ചിത്രം ഒരുങ്ങുക അഞ്ച് ഭാഷകളില്‍
പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്ന തരത്തിലാണ് പേരിടാത്ത ചിത്രത്തിന്റെ പോസ്റ്റര്‍. പൂര്‍ണമായി വെര്‍ച്വല്‍ ആയാണ് സിനിമ നിര്‍മാണമെന്നും പൃഥ്വി പറയുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭമെന്നും പൃഥ്വിരാജ്. ചിത്രത്തിന്റെ പോസ്റ്ററില്‍ ഒരു മനുഷ്യനും പക്ഷിയുമാണുള്ളത്. പുരാണ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്നാണ് സൂചന.
പുതിയ സിനിമയുടെ പ്രഖ്യാപനവുമായി പൃഥ്വിരാജ്. ഇതൊരു പുതിയ അധ്യായമായിരിക്കും എന്ന് താരം കുറിച്ചു. 'വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം... പുതിയ തരം വെല്ലുവിളികള്‍... നൂതനമായ പരീക്ഷണങ്ങള്‍....' എന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക്കല്‍ ഫ്രെയിംസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഗോകുല്‍രാജ് ഭാസ്‌കര്‍ ആണ് സിനിമയുടെ സംവിധായകന്‍. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ സിനിമ പുറത്തിറങ്ങും. പേരിട്ടില്ലാത്ത സിനിമയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും പൃഥ്വിരാജ്.
23.68°C








