Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:14 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ഏറെനാളായി മലയാള സിനിമയില്‍ സംവിധാനസഹായി ആയി പ്രവര്‍ത്തിച്ചിരുന്ന ആയിഷ സുല്‍ത്താന സ്വതന്ത്ര്യ സംവിധായിക ആകുന്നു. ഫ്ളഷ് എന്നാണ് സിനിമയുടെ പേര്. സംവിധായകന്‍ ലാല്‍ ജോസ് സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചു. ലക്ഷദ്വീപ് സ്വദേശിനിയായ ആയിഷ ലാല്‍ ജോസിന്റെ സംവിധാന സഹായി ആയും പ്രവര്‍ത്തിച്ചിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്


'എന്റെ സംവിധാന സഹായിയായി എത്തിയ ഒരാള്‍ കൂടി സ്വതന്ത്ര സൃഷ്ടിയുമായെത്തുന്നു. ഇക്കുറി ഒരു പെണ്‍കുട്ടിയാണ്. ആയിഷ സുല്‍ത്താനയെന്ന ലക്ഷദ്വീപുകാരി. ആയിഷയുടെ ചിത്രം ഫ്ളഷിന്റെ പോസ്റ്റര്‍ ഏറെ സന്തോഷത്തോടെ പങ്ക് വക്കുന്നു .കാഴ്ചയില്‍ കടല്‍ പോലെ ആകെ ഇളകി മറിയുമെങ്കിലും മനസിന്റെ ആഴങ്ങളില്‍ ആഴി പോലെ ശാന്തത സൂക്ഷിക്കുന്നവരാണ് എനിക്കറിയുന്ന സ്ത്രീകളധികവും. പെണ്ണുടലില്‍ ഒരു കടല്‍ ശരീരം കണ്ടെത്തിയ ആര്‍ട്ടിസ്റ്റിന് അഭിനന്ദനങ്ങള്‍. ആയിഷയുടെ സംരഭത്തില്‍ ലക്ഷദ്വീപ് ഭരണകൂടവും കൈകോര്‍ക്കുന്നുണ്ട്. എവര്‍ക്കും ആശംസകള്‍'.

 

Readers Comment

Add a Comment