Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:19 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇക്കാര്യം നിക്കി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ആഴ്ച്ചയാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ രോഗം ഭേദമായി വരികയാണെന്നും നിക്കി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'കഴിഞ്ഞ ആഴ്ച്ച നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു ഉണ്ടായിരുന്നത്. നിലവില്‍ രോഗം ഭേദപ്പെട്ട് വരികയാണ്. ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. എന്നെ ശുശ്രൂഷിച്ച അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നിര്‍ദേശങ്ങള്‍ തന്നു പിന്തുണച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു.'- നിക്കി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയിരുന്ന ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ താന്‍ പാലിച്ചിരുന്നു. അതോടൊപ്പം മാതാപിതാക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ രോഗം വന്നേക്കുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്നും താരം വ്യക്തമാക്കി.

മാത്രമല്ല, കൊവിഡ് പ്രതിരോധത്തിനായി ഏവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ വൃത്തിയാക്കി വയ്ക്കുകയും ചെയ്യണം. സമൂഹനന്മയ്ക്കായി കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് എല്ലാവരും വീടുകളില്‍ കഴിയണമെന്നും നിക്കി പറയുന്നു.

 

Readers Comment

Add a Comment