Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:44 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.78 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹോളിവുഡ് പ്രൊഡക്ഷന്‍ ഹൌസുകളിലെ ഇതിഹാസ സ്ഥാപനമായ ‘ട്വന്‍റിത്ത് സെഞ്ച്വറി ഫോക്സ്’ (20th Century Fox) എന്ന ബ്രാന്‍റ് നെയിം അവസാനിപ്പിക്കാന്‍ ഇപ്പോഴത്തെ ഉടമകളായ വാള്‍ട്ട് ഡിസ്നി തീരുമാനം എടുത്തു. ഈ പേര് ഡിസ്നി ഇനി തങ്ങളുടെ മിനി സ്ക്രീന്‍ പ്രൊഡക്ഷന്‍ ഹൌസ് എന്ന നിലയില്‍ ‘ട്വന്‍റിത്ത് ടെലിവിഷന്‍’ എന്ന പേരില്‍ ഡിസ്നി റീബ്രാന്‍റ് ചെയ്യും.

85 വര്‍ഷം പഴക്കമുള്ള സ്റ്റുഡിയോ ബ്രാന്‍റായ ‘ട്വന്‍റിത്ത് സെഞ്ച്വറി ഫോക്സ്’ ചലച്ചിത്ര വിഭാഗം കഴിഞ്ഞ ജനുവരിയില്‍ തന്നെ ‘ട്വന്‍റിത്ത് സെഞ്ച്വറി സ്റ്റുഡിയോസ്’ എന്ന് റീബ്രാന്‍റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പുതിയ നീക്കം. കഴിഞ്ഞ വര്‍ഷം 71.3 ബില്ല്യണ്‍ ഡോളറിന് ആഗോള മാധ്യമ രാജാവ് റൂപ്പര്‍ഡ് മര്‍ഡോക്കിന്‍റെ ഉടമസ്ഥതയിലുള്ള ഫോക്സ് സ്വത്തുക്കള്‍ വാങ്ങാനുള്ള കരാര്‍ ഡിസ്നി പൂര്‍ത്തിയാക്കിയിരുന്നു.

Readers Comment

Add a Comment