Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:18 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെന്നിന്ത്യന്‍ സിനിമ താരം റാണ ദഗുബാട്ടിയും യുവ സംരംഭകയായ മിഹീക ബജാജും വിവാഹിതരായി. തെലുങ്ക് മര്‍വാരി രീതിയിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. ഹൈദരാബാദിലെ റാമനായിഡു സ്റ്റുഡിയോയില്‍ 30ല്‍ താഴെ അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ബിസിനസുകാരനായ സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകളാണ് വധു മിഹീക. അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ്

ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ വെങ്കിടേഷ്, സാമന്ത, റാം ചരണ്‍, അല്ലു അര്‍ജ്ജുന്‍, നാഘചൈതന്യ എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കൊവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ചാണ് വിവാഹം നടന്നത്. വിവാഹത്തില്‍ പങ്കെടുത്ത മുഴുവന്‍ അതിഥികളെയും കൊവിഡ് ദ്രുത പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

Readers Comment

Add a Comment