Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:41 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ച് ബോളിവുഡില്‍ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലറായിരുന്നു സഡക്. ഇരുപത്തിയൊമ്പതു കൊല്ലം മുമ്പ് 1991-ല്‍ മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ രണ്ടാം ഭാഗം ' സഡക് 2 ' ഒടിടി റിലീസായി ഓഗസ്റ്റ് 28ന് പുറത്തിറങ്ങും. ചിത്രം ഈ വര്‍ഷം സമ്മര്‍ റിലീസിന് തയ്യാറെടുക്കവേയാണ് കൊവിഡ് ഭീതിയില്‍ തീയേറ്ററുകള്‍ അടച്ചത്.

 

തീയേറ്റര്‍ റിലീസിങ് അസാധ്യമായതിനാലാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ മള്‍ട്ടിപ്ലെക്‌സില്‍ ഓണ്‍ലൈനായി ആഗസ്‌ററ് 28 ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കളായ വിശേഷ് ഫിലിംസ് അറിയിച്ചിരിക്കുകയാണ്. ആലിയാ ഭട്ടും ഈ വിശേഷം ട്വീറ്റ് ചെയ്ത് അറിയിച്ചിട്ടുണ്ട്.


സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂര്‍, പ്രിയങ്കാ ബോസ്, മകരന്ദ് ദേശ് പാണ്ഡെ, മോഹന്‍ കപൂര്‍, അക്ഷയ് ആനന്ദ് തുടങ്ങിയവരാണ് 'സഡക് 2' വിലെ അഭിനേതാക്കള്‍ . പ്രണയ കഥാ പാശ്ചാതലത്തിലുള്ള ത്രില്ലറാണ് ചിത്രം.


ഇരുപത് വര്‍ഷത്തിനുശേഷം മഹേഷ് ഭട്ട് ഒരുമിക്കുന്ന ചിത്രമായതിനാല്‍ തന്നെ ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് ' സഡക് 2 ' വിനെ കാത്തിരിക്കുന്നത് . ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഏതാനും ദിവസം മുമ്പാണ് പുറത്തു വിട്ടിരുന്നു. ട്രെയിലറും ഗാനങ്ങളും അടുത്ത ദിവസങ്ങളില്‍ പുറത്തു വിടാന്‍ ഒരുങ്ങുകയാണ്.

 

Readers Comment

Add a Comment