Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലസുബ്രഹ്മണ്യത്തെ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. പാട്ടുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
74 വയസായ എസ്പിബി തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുറച്ച് ദിവസമായി നെഞ്ച് വേദനയും ജലദോഷവും പനിയുമുണ്ടായിരുന്നുവെന്നും പിന്നീട് കൊവിഡ് ടെസ്റ്റ് ചെയ്തുവെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ അദ്ദേഹം പറഞ്ഞു.
വീട്ടില്‍ നിരീക്ഷണത്തിലിരിക്കാമായിരുന്നിട്ടും വീട്ടുകാരുടെ ആരോഗ്യത്തില്‍ ശ്രദ്ധയുള്ളതിനാലാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്ന് അദ്ദേഹം പറഞ്ഞു. 'ജലദോഷവും പനിയും മാത്രമാണുള്ളത്. വേറെ കുഴപ്പമൊന്നും ഇല്ല. രണ്ട് ദിവസം കൊണ്ട് ആശുപത്രി വിടും. മരുന്നുകള്‍ കൃത്യമായി കഴിക്കാനും വിശ്രമത്തിനും വേണ്ടിയാണ് ആശുപത്രിയില്‍ എത്തിയത്. എല്ലാവരും അസുഖത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്, എല്ലാവര്‍ക്കും നന്ദി, സുഖമാണ്' എന്നും അദ്ദേഹം പറഞ്ഞു
30.82°C








