Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:21 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മോഹൻലാലിൻറെ ഓണച്ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ട്രെയിലർ പുറത്തു വിട്ടു. മോഹൻലാലിന്റെ കുസൃതി ചിരിയും, നോട്ടവും, മാർഗം കളിയുമൊക്കെയായി ആരാധകരെ ആവേശത്തിലാക്കുന്ന എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തിയാണ് ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ജിബി - ജോജു ടീം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി. ടീം ഫോർ മ്യൂസിക്‌സ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷാജി കുമാറാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മാധുരി ആണ് നായിക. കെപിഎസി ലളിത,സലിം കുമാർ, ഹണി റോസ്, ധർമജൻ, അശോകൻ, രാധിക ശരത്കുമാർ, അശോകൻ, കൈലാഷ്, വിനു മോഹൻ, സിദ്ധിഖ് , അരിസ്റ്റോ സുരേഷ് തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സെപ്‌റ്റംബർ ആറിന് ചിത്രം തിയേറ്ററുകളിൽ എത്തും.

Readers Comment

Add a Comment