Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:17 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


രാജ്യത്തെ തന്നെ പിടിച്ചുലച്ച സംഭവമായിരുന്നു ജെ.എന്‍.യുവിലെ സി.എ.എ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭം. വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി ബോളിവുഡ് നടി ദീപിക പദുക്കോണ്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ ദീപികയ്‌ക്കെതിരെ നടന്ന സൈബര്‍ ആക്രമണവും ദീപികയുടെ സിനിമയായ ഛപാക്കിനെതിരെ നടന്ന ഡീഗ്രേഡിങ് ക്യാംപയിനുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം.

ദീപിക അഞ്ച് കോടി രൂപ വാങ്ങിയാണ് ജെ.എന്‍.യുവില്‍ എത്തിയതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരോപണം വന്നിട്ടുള്ളത്. ഇതിന് മറുപടിയുമായി നടി സ്വര ഭാസ്‌കര്‍ രംഗത്ത് എത്തിയിട്ടുണ്ട്.


'ജെഎന്‍യുവില്‍ നടന്ന സി.എ.എ വിരുദ്ധ സമരത്തില്‍ രണ്ട് മിനുറ്റ് വന്നതിന് ദീപികയ്ക്ക് അഞ്ച് കോടിയാണ് ലഭിച്ചത്. എന്നാല്‍ ഒരു വര്‍ഷം മൊത്തം അതിനെതിരെ പ്രതിഷേധിച്ച സ്വര ഭാസ്‌കറിന് സി ഗ്രേഡ് വെബ്ബ് സീരിസുകള്‍ മാത്രമാണ് ലഭിച്ചത്. ദൈവം വിഷാദരോഗം കൊടുത്താലും ആര്‍ക്കും കമ്യൂണിസം നല്‍കരുതേ' എന്നായിരുന്നു വിവാദ ട്വീറ്റ്.

ഇതിനെതിരെ ശക്തമായ ഭാഷയിലാണ് സ്വര പ്രതികരിച്ചത്. 'ഇതുപോലുള്ള ബുദ്ധിശൂന്യമായ, വലതുപക്ഷത്തിന്റെ ബോളിവുഡിനെ കുറിച്ചുള്ള തെറ്റായ പ്രചരണമാണ് എന്തു ഗൂഢാലോചന തിയറിയും പൊതുജനങ്ങള്‍ അംഗീകരിക്കാന്‍ കാരണമെന്ന് സ്വര പറഞ്ഞു. ഇത് വൃത്തികേടാണെന്നും വിവരക്കേടാണെന്നും സ്വര പറഞ്ഞു.

ജനുവരി ഏഴിനായിരുന്നു ദീപിക ജെഎന്‍യുവിനെ സമരവേദിയിലെത്തിയത്. വിദ്യാര്‍ത്ഥിക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു ദീപിക. എന്നാല്‍ സമരത്തെ അഭിസംബോധന ചെയ്തിരുന്നില്ല. ദീപികയ്‌ക്കൊപ്പം സംവിധായക മേഘ്‌ന ഗുല്‍സാറുമുണ്ടായിരുന്നു.

 

Readers Comment

Add a Comment