Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:10 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റിലീസ് ചെയ്ത് 24 മണിക്കൂറിനകം 95 മില്യണ്‍ വ്യൂസുമായി അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ദില്‍ ബെച്ചര. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

ലോകത്തെ ജനപ്രിയ വെബ്സീരീസുകളില്‍ ഒന്നാം സ്ഥാനത്തുള്ള ഗെയിം ഓഫ് ത്രോണ്‍സ് നേടുന്നതിന് സമാനമായ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചതെന്ന് ഓര്‍മാക്സ് മീഡിയ എന്ന ടെക് ഫേം പറഞ്ഞു. മിഡ്‌ഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജൂണ്‍ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്യുന്നത്. അതിന് മുമ്പ് തന്നെ ചിത്രത്തിന്റെ റിലീസ് ഹോട്ട്സ്റ്റാര്‍ പ്രഖ്യാപിച്ചിരുന്നു. നടന്റെ ആരാധകര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നുവെങ്കിലും ഒ.ടി.ടി പ്ലാറ്റ്ഫോം വഴി തന്നെ റിലീസ് ചെയ്യാന്‍ ഹോട്ട്സ്റ്റാര്‍ തീരുമാനിക്കുകയായിരുന്നു.

തിയ്യേറ്ററില്‍ ചിത്രം റിലീസ് ചെയ്തിരുന്നുവെങ്കില്‍ എങ്ങനെയായിരിക്കും എന്നും ഓര്‍മാക്സ് മീഡിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തിയ്യേറ്റര്‍ ടിക്കറ്റ് നിലവാരം 100 രൂപയായെടുത്ത് പരിശോധിച്ചാല്‍ ചിത്രം 950 കോടി രൂപ നേടുമായിരുന്നു. 2019ല്‍ പി.വി.ആര്‍ സിനിമാസിലെ ശരാശരി ടിക്കറ്റ് തുക 207 രൂപയായിരുന്നു. ഈ കണക്കില്‍ പരിശോധിക്കുകയാണെങ്കില്‍ ചിത്രം 2000 കോടി രൂപ നേടുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Readers Comment

Add a Comment