Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജയറാം -കണ്ണൻ താമരക്കുളം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പട്ടാഭിരാമൻ. ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ.ചിത്രം നല്ലൊരു സന്ദേശമാണ് പങ്കു വെക്കുന്നതെന്നും പുതുമയുള്ള പ്രമേയമാണ് ചിത്രത്തിനെന്നും സിനിമ കണ്ടിറങ്ങിയ ശേഷം മന്ത്രി അഭിപ്രായപ്പെട്ടു.' നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം കാത്തു സൂക്ഷിക്കേണ്ട ജാഗ്രത ഈ ചിത്രം വിളിച്ചു പറയുന്നു, ഭക്ഷ്യ വകുപ്പ് ചെയ്യേണ്ട നിരവധി കാര്യങ്ങൾ ചിത്രം പറയുന്നുണ്ട്' , ആ വിഷയങ്ങളിൽ വകുപ്പ് ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയുടെ പ്രശംസ അഭിമാനത്തോടെയാണ് കാണുന്നതെന്നും മന്ത്രിയുടെ അഭിനന്ദനം ചിത്രത്തിന്റെ വലിയ വിജയത്തെ ആണ് സൂചിപ്പിക്കുന്നതെന്നും സംവിധായകൻ കണ്ണൻ താമരക്കുളം പ്രതികരിച്ചു. ചിത്രത്തിൽ പട്ടാഭിരാമനെന്ന ഫുഡ് ഇൻസ്‌പെക്ടർ ആയാണ് ജയറാം എത്തുന്നത്. ആനുകാലിക പ്രസക്തമായ വിഷയം നർമ്മവും ഉദ്വേഗവും ഇട കലർത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
23.68°C








